July 16, 2026

സമ്പര്‍ക്ക വ്യാപനത്തില്‍ ആശങ്ക; ജാഗ്രത വേണം

0
By ന്യൂസ് വയനാട് ബ്യൂറോ
*സമ്പര്‍ക്ക വ്യാപനത്തില്‍ ആശങ്ക; ജാഗ്രത വേണം*
ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം വര്‍ധിക്കുന്നുണ്ടെന്നും കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യ വകുപ്പ്. കണിയാമ്പറ്റ നെല്ലിയമ്പം കോളനിയില്‍ കേസുകള്‍ വരുന്നുണ്ട്. അമ്പലക്കുന്നു കോളനിയില്‍ പോസിറ്റീവായ വ്യക്തിക്ക് അവിടെ നിരവധി സമ്പര്‍ക്കമുണ്ട്. മീനങ്ങാടി ടൗണില്‍ മടയിക്കല്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വന്ന വ്യക്തി, മുത്തങ്ങ ഫോറസ്റ്റ് ഓഫിസില്‍ മെയ് 17 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്. സര്‍വജന സ്‌കൂള്‍ ബത്തേരി പോസിറ്റീവായ വ്യക്തിക്ക് 15 ലധികം വ്യക്തികളുമായി സമ്പര്‍ക്കമുണ്ട്. അരണപ്പാറ ബ്രഹ്മഗിരി ബി എസ്റ്റേറ്റില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 
കൈപ്പഞ്ചേരി ചെറുകാട് കോളനി, കോട്ടത്തറ ചോലിയറ്റ കുന്നു കോളനി, പനമരം കരിമ്പാലകുന്നു കോളനി, ചെന്നലോട് മന്ദം കാപ്പില്‍ കോളനി, തൊണ്ടര്‍നാട് മീങ്കുളം കുന്നേല്‍ കോളനി മുട്ടിലയം, മാനന്തവാടി പാണ്ടിക്കടവ് കോളനി, കമ്പനിക്കുന്നു കോളനി, മുണ്ടക്കുറ്റി കുന്നേല്‍ കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവരുമായി സമ്പര്‍ക്കമുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *