July 16, 2026

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാൽപ്പതാം ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാൽപ്പതാം ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാൽപ്പതാം ജില്ലാ സമ്മേളനം മെയ് 22, 23 ശനി, ഞായർ ദിവസങ്ങളിൽ ഗൂഗിൾ മീറ്റിലൂടെ നടക്കും. 22 ശനിയാഴ്ച രാവിലെ 10 മണിക്ക്‌ ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞ യായ ഡോ ഡാലി ഡേവിസ് സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

*ശാസ്ത്രജ്ഞരും പൊതു സമൂഹവും തമ്മിലെന്ത്* എന്നതാണ് പ്രഭാഷണ വിഷയം.
തുടർന്ന് 150 പേര് പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലാ പ്രസിഡന്റ് പി ആർ മധുസൂദനൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി എം കെ ദേവസ്യ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ കെ സുരേഷ് കുമാർ വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കും. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ എൻ കെ ശശിധരൻ പിള്ള സംഘടനാ രേഖ അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി കെ വിനോദ് കുമാർ, 
നിർവാഹക സമിതി അംഗങ്ങൾ ആയ പ്രൊ കെ ബാലഗോപാലൻ, ഡോ ടി ആർ സുമ എന്നിവരും വിവിധ സെഷനുകളിൽ സംസാരിക്കും. അനുബന്ധ പരിപാടികൾ ആയി മൂന്നു വെബിനാറുകൾ സംഘടിപ്പിച്ചു.
*കോവിഡ് കാലത്തെ വിദ്യാഭ്യാസം* എന്ന വിഷയത്തിൽ ഡോ ടി പി കലാധരനും, *വാക്സിൻ ശാസ്ത്രം ചരിത്രം സമൂഹം* എന്ന വിഷയത്തിൽ ഡോ ബി ഇക്ബാലും *മനുഷ്യ വന്യ മൃഗ സംഘർഷം* എന്ന വിഷയത്തിൽ ഡോ അമിതബ് ബച്ചൻ ഹൈദ്റും വിഷയാവതരണം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *