June 4, 2026

മാനന്തവാടി ബൈപാസ് റോഡ് അടച്ചതിൽ അപാകത; റോഡ് അടച്ചത് വ്യക്തി താൽപര്യങ്ങൾ മുൻനിർത്തിയെന്ന് ബിജെപി

0
IMG-20210707-WA0066.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ബൈപാസ് റോഡ് അടച്ചതിൽ അപാകത; റോഡ് അടച്ചത് വ്യക്തി താൽപര്യങ്ങൾ മുൻനിർത്തിയെന്ന് ബിജെപി 
 മാനന്തവാടി  താഴെ അങ്ങാടിയിലേക്കുള്ള ബൈപാസ് റോഡ് അടച്ചത് തികച്ചും അശാസ്ത്രീയമാണെന്നും. ജനങ്ങൾക്കും വാഹനങ്ങൾക്കും സഞ്ചാരിക്കാൻ തുറന്നു കൊടുക്കണമെന്നും ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവിശ്യപെട്ടു.പോസ്റ്റ്‌ ഓഫീസ് ആശുപത്രി റോഡിൽ തിരക്ക് വർധിക്കുന്നത് നിത്യസംഭവമായിരിക്കെ,ബദൽ റോഡായി, ഉപയോഗപെടുത്താവുന്ന റോഡാണ്  ചില വ്യക്തി  താല്പര്യങ്ങൾക് വേണ്ടി അടച്ചു പൂട്ടിയിരിക്കുന്നത്. മെഡിക്കൽ കോളേജ്ആ ശുപത്രിയിൽ നിന്ന് കെ എസ് ആർ ടി സി. ഡിപ്പോയിലേക്കുള്ള  എളുപ്പവഴി കൂടിയാണ് ഇത്. പല എമർജൻസി വിഭാഗം കൈകാര്യം 
 ചെയുന്നതും ഡോക്ടർസ് താമസിക്കുന്നതും ഈ പ്രേദേശങ്ങളിലാണ്. കല്ലോടി,തൊണ്ടർനാട്, തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് വരുന്ന രോഗികൾ അത്യാവശ്യഘട്ടങ്ങളിൽ  ഈ റോഡാണ് ആശ്രയിക്കുന്നത് .ഉടനെ ഈ റോഡ് അധികൃതർ തുറന്നു കൊടുക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നൽകി.കണ്ണൻ കണിയാരം വിജയൻ കൂവാണ വിൽഫ്രെഡ് ജോസ്. കെ ജയചന്ദ്രൻ. ഷിംജിത്ത് കണിയാരം, ചന്ദ്രൻ അയിനിതേരി തുടങ്ങിയ നേതാക്കൾ സ്ഥലം സന്ദർശിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *