June 3, 2026

ക്വാറന്‍റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും റൂം ക്വാറന്‍റൈനില്‍ കഴിയണം; ജില്ലാ പോലീസ് മേധാവി

0
IMG_20210802_210249_648.jpg
By ന്യൂസ് വയനാട് ബ്യൂറോ
ക്വാറന്‍റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും റൂം ക്വാറന്‍റൈനില്‍ കഴിയണം; ജില്ലാ പോലീസ് മേധാവി

 
കൽപ്പറ്റ: കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ക്വാറന്‍റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീടുകളില്‍ റൂം ക്വാറന്‍റൈനില്‍ കഴിയണമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ ‌പി‌ എസ് അറിയിച്ചു. വീടുകളിലെ മറ്റുള്ളവരും മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് വേണം നില്‍ക്കാന്‍. ക്വാറന്‍റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ ഒരു കാരണവശാലും വീട്ടില്‍ നിന്നും പുറത്തിറങ്ങരുത്. അവശ്യമായ കാര്യങ്ങള്‍ക്ക് വാര്‍ഡ് തല കമ്മിറ്റിയേ ബന്ധപ്പെടാം. ക്വാറന്‍റൈന്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. രണ്ട് ദിവസമായി ജില്ലയില്‍ ക്വാറന്‍റൈന്‍ ലംഘനം നടത്തിയതിന് 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *