May 15, 2026

മുനിസിപ്പല്‍ തല കണ്‍വെന്‍ഷന്‍ നടത്തി

0
IMG-20210813-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുനിസിപ്പല്‍ തല കണ്‍വെന്‍ഷന്‍ നടത്തി

കല്‍പ്പറ്റ: മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എസ് ടി യു കല്‍പ്പറ്റ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ നടത്തി. ജില്ലാ സെക്രട്ടറി സി.മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് വിതരണം നടത്തി. മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം മുന്‍ നഗരസഭാ ചെയര്‍മാന്‍ എ.പി.ഹമീദ് നിര്‍വഹിച്ചു. മുനിസിപ്പല്‍ എസ് ടി യു പ്രസിഡന്റ് കെ.മുസ്തഫ അധ്യക്ഷത വഹിച്ചു.കെ.ജലീല്‍ സ്വാഗതം പറഞ്ഞു.കെ.എം.അബൂബക്കര്‍ ,മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് എം.അലി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *