May 15, 2026

10 ലിറ്റർ ചാരായവും 1030 ലിറ്റർ വാഷും പിടികൂടി; പ്രതിക്കായി അന്വേഷണം ഊർജിതം

0
IMG-20210813-WA0020.jpg
By ന്യൂസ് വയനാട് ബ്യൂറോ
10 ലിറ്റർ ചാരായവും 1030 ലിറ്റർ വാഷും  പിടികൂടി; പ്രതിക്കായി അന്വേഷണം ഊർജിതം

കൽപ്പറ്റ: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൽപ്പറ്റ എക്സ്സൈസ് സർക്കിൾ സംഘവും റേഞ്ച് ഉദ്യാേഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ 1030ലിറ്റർ വാഷും 10ലിറ്റർ ചാരായവും ഗ്യാസ് സിലിണ്ടറും സ്റ്റൗവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും കണ്ടെടുത്ത കേസിലെ പ്രതിയെ കുറിച്ച് എക്സ്സൈസ് അന്വേഷണം നടത്തി വരുന്നു. 

വൈത്തിരി താലൂക്കിലെ മദ്യം മയക്കുമരുന്ന് എന്നിവ സംബന്ധിച്ചു പരാതികൾ 9400069663 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻ കുട്ടി. പി, ഹരിദാദാസൻ എം. ബി, ഷിജു പി. കെ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ജോഷി, വൈശാഖ്, ഡ്രൈവർ സന്തോഷ്‌ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *