April 24, 2026

കർഷക മോർച്ച മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകനെ ആദരിച്ചു

0
IMG-20210817-WA0034.jpg
By ന്യൂസ് വയനാട് ബ്യൂറോ
കർഷക മോർച്ച മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകനെ ആദരിച്ചു

വെള്ളമുണ്ട: ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ച് കർഷക മോർച്ച മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട പഞ്ചായത്തിലെ കർഷകനായ വിജയൻ തൈപറമ്പിലിനെ ആദരിച്ചു. കർഷക മോർച്ച മണ്ഡലം അദ്ധ്യക്ഷൻ ബാഹുലേയൻ കെ.എം പൊന്നാട അണിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മാധവൻ ജി.കെ , ബി.ജെ.പി പഞ്ചായത്ത് പ്രസിഡണ്ട് പ്രകാശൻ കെ.എൻ, ബി ജെ പി വെള്ളമുണ്ട ബൂത്ത് പ്രസിഡണ്ട്  പ്രദീപൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.ബി ജെ പി ജില്ലാ കമ്മിറ്റി അംഗം ചന്ദ്രബാനു പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *