September 23, 2026

ജില്ലയില്‍ 648 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
COVID-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 648 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.29
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (21.08.21) 648 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 709 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.29 ആണ്. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89316 ആയി. 82063 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6234 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4910 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെൻമേനി 103, കൽപ്പറ്റ 70,മാനന്തവാടി 49, ബത്തേരി 44, വെള്ളമുണ്ട 40, മുട്ടിൽ 39, എടവക 32, പൊഴുതന 31, മീനങ്ങാടി 28, അമ്പലവയൽ 27, പുൽപള്ളി 23, പനമരം 22, നൂൽപ്പുഴ 19, വൈത്തിരി 18, തിരുനെല്ലി 16, മുള്ളൻകൊല്ലി, പൂതാടി 14 വീതം, കണിയാമ്പറ്റ 10, പടിഞ്ഞാറത്തറ, തവിഞ്ഞാൽ, തൊണ്ടർനാട് 9 വീതം, കോട്ടത്തറ, വെങ്ങപ്പള്ളി 7 വീതം, മേപ്പാടി 6, മൂപ്പൈനാട് 2 ആളുകൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.
* 709 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 53 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 656 പേരുമാണ് രോഗമുക്തരായത്.
*1563 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.08.21) പുതുതായി നിരീക്ഷണത്തിലായത് 1563 പേരാണ്. 2170 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16763 പേര്‍. ഇന്ന് പുതുതായി 65 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2375 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 662874 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 631589എണ്ണത്തിന്റെ ഫലം ലഭിച്ചു. 542273 പേര്‍ നെഗറ്റീവും 89316 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *