August 10, 2026

ജില്ലയില്‍ 265 പേര്‍ക്ക് കൂടി കോവിഡ് ; 261 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
COVID-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 265 പേര്‍ക്ക് കൂടി കോവിഡ് ; 261 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.76
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (22.08.21) 265 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 542 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.76 ആണ്. 261 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89581 ആയി. 82605 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6339 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5015 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
കൽപ്പറ്റ 81 പേർ, മാനന്തവാടി 23, ബത്തേരി 19, മീനങ്ങാടി 16, നെന്മേനി 12, കണിയാമ്പറ്റ, നൂൽപ്പുഴ 11 വീതം, പൂതാടി, എടവക 9 വീതം, പനമരം 8, തവിഞ്ഞാൽ, മുള്ളൻകൊല്ലി, മേപ്പാടി ഏഴ് വീതം, പുൽപ്പള്ളി, വെങ്ങപ്പള്ളി, തിരുനെല്ലി, അമ്പലവയൽ ആറു വീതം, വെള്ളമുണ്ട 5, മുട്ടിൽ, കോട്ടത്തറ നാലു വീതം, പടിഞ്ഞാറത്തറ 2, തൊണ്ടർനാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
3 തമിഴ്നാട് സ്വദേശികളും, കർണാടകയിൽ നിന്നെത്തിയ ഒരാളുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന് രോഗ ബാധിതരായത്.
*542 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 42 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 500 പേരുമാണ് രോഗമുക്തരായത്.
*1212 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.08.21) പുതുതായി നിരീക്ഷണത്തിലായത് 1212 പേരാണ്. 932 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17043 പേര്‍. ഇന്ന് പുതുതായി 67 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1129 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 664003 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 631870 എണ്ണത്തിന്റെ ഫലം ലഭിച്ചു. 542289 പേര്‍ നെഗറ്റീവും 89581 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *