April 24, 2026

പുത്തൂർ പ്രദേശത്ത് നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന ഹാവിയോ വെഞ്ചേഴ്സ് എന്ന സ്ഥാപനം ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റണം; സമരസമിത സായാഹ്ന ധർണ്ണ നടത്തി

0
IMG-20210920-WA0083.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളാട്: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡ് പുത്തൂർ പ്രദേശത്ത് നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന ഹാവിയോ വെഞ്ചേഴ്സ്സ് എന്ന സ്ഥാപനം ജനവാസ കേന്ദ്രത്തിൽ നിന്നും മാറ്റി സ്ഥാപിക്കുക പ്രദേശവാസികൾക്കെതിരെ എടുത്ത കള്ള കേസ്സുകൾ പിൻവലിക്കുക, പഞ്ചായത്തിൻ്റെ നടപ്പാത തകർത്ത് പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം നിക്ഷേധിച്ച കമ്പനിക്കെതിരെ പി ഡി പി പി ആക്ട് പ്രകാരം കേസ്സെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമരസമിതിയുടെ നേത്യത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.
നാളിതുവരെ കമ്പനി നിർമ്മാണ ഘട്ടങ്ങളിൽ ഗുരുതരമായ നിയമ ലംഘന പ്രവർത്തനവുമായി മുന്നോട്ട് പോവുകയാണ് അതേ സമയം നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ പോലും നിയമലംഘനത്തിന് കൂട്ട് നിൽക്കുന്ന അവസ്ഥയാണ് കണ്ട് വരുന്നത് എന്നും ഇതിനെതിരെ നിയമ പരമായും ജനകീയ പ്രക്ഷോഭമായും മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു.
സായാഹ്ന ധർണ്ണ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ട്രഷറർ സുരേഷ് പാത്തിക്കാമൂല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എം ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ജോയ്സി ഷാജു, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ ഖറുന്നീസ കോമ്പി, ബ്ലോക് പഞ്ചായത്ത് മെമ്പറും സമര സമിതി നേതാവുമായ അസീസ് വാളാട്, ഗ്രാമ പഞ്ചായത്ത് മെമ്പർ സുരേഷ് പാലോട്ട്.കുന്നേൽ കൃഷ്ണൻ.ശശികുമാർ വി.കെ,കുന്നോത്ത് ഇബ്രാഹീം ഹാജി.വിജയൻ കെ.ആർ,മുഹമ്മദ് റാഫി,ബിനേഷ് എം.കെ,സമദ് കുന്നോത്ത്,മമ്മു പുതിയോടൻ,കുട്ടിയമ്മ വട്ടകണ്ടത്തിൽ.രശ്മി സുരേഷ് നടുവിൽ വീട് ,ബാബു അരിപ്പറ്റക്കുന്ന്.ശിഹാബ്.ശശിധരൻ പി.കെ,ജോയി ചിറമുഖം,ചന്ദ്രശേഖരൻ കെ.എ,എന്നിവർ നേതൃത്വം നൽകി.സമര സമിതി കൺവീനർ കെ.എം പ്രകാശൻ സ്വാഗതവും കോർഡിനേറ്റർ മുത്തലിബ് കെ ടി.നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *