ദുരിതബാധിതർക്ക് വാതിലുകൾ തുറന്നിട്ട് മാനന്തവാടി രൂപത .
.കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനായി മാനന്തവാടി രൂപതയുടെ കീഴിലുള്ള ഇടവക പള്ളികളോട് ചേർന്നുള്ള പാരീഷ് ഹാളുകളും ഓഡിറ്റോറിയങ്ങളും അത്യാവശ്യ ഘട്ടങ്ങളിൽ ഇടവക പള്ളികളടക്കം സൗകര്യപെടുത്തി കൊടുക്കണമെന്ന് വികാരിയച്ചൻമാരോട് മാനന്തവാടി രൂപത നേതൃത്വം ആവശ്യപ്പെട്ടു. അവർക്കാവശ്യമായ ഭക്ഷണവും വസ്ത്രങ്ങളും നല്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിനും രു പതയിലെ മുഴുവൻ സഭാംഗങ്ങളും മുന്നിട്ടിറങ്ങണമെന്നും രൂപത പി ആർ ഒ ഫാ.ജോസ് കൊച്ചറയ്ക്കൽ അറിയിച്ചു.





Leave a Reply