August 17, 2026

പെൻഷനും ദുരിതാശ്വാസത്തിനേകി സെബാസ്റ്റ്യൻ വിഭിന്നനായി

0
Vikalanga-pension-dhurithaswasa-nithiyileku-sambavana-nalkunnu
By ന്യൂസ് വയനാട് ബ്യൂറോ
പെൻഷനും ദുരിതാശ്വാസത്തിനേകി സെബാസ്റ്റ്യൻ വിഭിന്നനായി. നാല്
മാസത്തെ വികലാംഗപെൻഷൻ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മേപ്പാടി
നത്തംകുനിയിലെ അല്ലക്കുഴ സെബാസ്റ്റ്യൻ ഭിന്നശേഷിക്കാരുടെ ഇടയിൽ വിഭിന്ന
വ്യക്തിത്വത്തിന് പാത്രമായി. കളക്ട്രേറ്റിലെത്തിയാണ് സെബാസ്റ്റ്യൻ തുക കൈമാറിയത്.
ഏറെകാത്തിരുന്ന കിട്ടിയ മുഴുവൻ പെൻഷൻ തുകയും ദുരിതാശ്വാസ നിധിയിലിലേക്ക്
നൽകിയ സെബാസ്റ്റ്യനെ ജില്ലാ കള്ക്ടറുടെ ചുമതല വഹിക്കുന്ന ആയുഷ് അഡീഷണൽ
സെക്രട്ടറി കേശവേന്ദ്രകുമാർ അഭിനന്ദിച്ചു. മേപ്പാടി വിംസ് ആസ്പത്രിയിലെ താൽക്കാലിക
ജീവനക്കാരനാണ് സെബാസ്റ്റ്യൻ. ഭാര്യ ജോയ്‌സിയും മക്കളായ ഡിംപിളിനും
തെരേസക്കും ഒപ്പമാണ് സെബാസ്റ്റ്യൻ താമസിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *