ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യമില്ലന്ന് പരാതി.
മാനന്തവാടി ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ വേണ്ടത്ര ബാത്ത് റൂം ഇല്ലെന്ന് പരാതി.
മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ ബാത്തുറൂം ഇല്ലെന്ന് പരാതി. വാർഡിലെ എല്ലാ സ്ത്രീകൾക്കും കൂടി ഒരു ബാത്ത് റൂം മാത്രമേ ഉള്ളു. ആശുപത്രി അധികൃതർ ബാക്കിയുള്ള ബാത്ത് റൂമുകളിൽ പോലും ഇതുവരെ അറ്റകുറ്റ പണികൾ ചെയ്തിട്ടില്ല.
പല പൈപ്പുകളിലും വെള്ളം പോലുമില്ല. ഈ ആവശ്യങ്ങൾ പല തവണ അധികൃതരെ അറിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് രോഗികൾ അടക്കമുള്ള സ്ത്രീകൾ പറയുന്നത് .





Leave a Reply