May 18, 2024

പുതിയ വയനാടിന്റെ സൃഷ്ടിക്ക് കരുത്ത് പകരാൻ ” വീ ഫോർ വയനാട്” സന്നദ്ധ സേന.

0
Img 20180826 134750
വയനാട് ജില്ലയുടെ രൂപീകരണത്തിന് ശേഷം ആദ്യമായി ഉണ്ടായ മഹാപ്രളയത്തിൽ സർവ്വതും നശിച്ച വയനാടിന്റെ പുന:സൃഷ്ടിക്ക്  കരുത്ത് പകരാൻ സന്നദ്ധ സേന രൂപീകരിച്ചു. 

ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ്  "വീ ഫോർ വയനാട് " എന്ന പേരിൽ കർമ്മ സേന രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. 
       പുതിയ  വയനാടിന്റെ സൃഷ്ടിക്കായി സർക്കാർ തയ്യാറാക്കുന്ന വിവിധ പദ്ധതികൾക്ക് അടിത്തറ പാകുന്നതിൽ  പങ്കാളികളാകാൻ താൽപ്പര്യമുള്ള എല്ലാവരെയും ഉൾകൊള്ളുന്നതാണ് " വീ ഫോർ വയനാട് " എന്ന കർമ്മ സേന. വിദഗ്ധരും അവിധഗ്ധരുമായ നൂറ് കണക്കിന് സന്നദ്ധ പ്രവർത്തകർ ഈ കൂട്ടായ്മയിൽ ഇതിനോടകം രജിസ്റ്റർ ചെയ്ത് കഴിഞ്ഞു.  
       കാലവർഷക്കെടുതി മൂലം നാശം നഷ്ടം സംഭവിച്ച സ്ഥലങ്ങളിൽ ആവശ്യം വേണ്ട സാധന സാമഗ്രികൾ, നിർമ്മാണ പ്രവർത്തികൾ, തുടങ്ങിയവയും    സൗജന്യമായി  സേവനങ്ങളും  സാധന സാമഗ്രികളും ഏകോപിപ്പിക്കുകയാണ്   ഈ സേന ചെയ്യുന്നത്. ജില്ലാ കലക്ടർ ,സബ് കലക്ടർ ,ജില്ലാ ഭരണകൂടത്തിലെ പ്രധാന ഉദ്യോഗസ്ഥർ,  തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ,  സന്നദ്ധ സംഘടനകൾ, സന്നദ്ധ  പ്രവർത്തകർ, ഐ.ടി. വിദഗ്ധർ,  എന്നിവരാണ് ഈ കർമ്മ സേനയിൽ സജീവമാകുന്നത്. ടോണി, സുമേഷ് മംഗലശ്ശേരി, സിദ്ധാർത്ഥ് തുടങ്ങി അനേകം പേർ തുടക്കം മുതൽ ഇതിൽ പ്രവർത്തിക്കുന്നു. പെട്ടന്നുള്ള ആവശ്യങ്ങൾ പരിഹരിക്കൽ, താൽകാലികമായ അടിസ്ഥാന സൗകര്യമൊരുക്കൽ, സുസ്ഥിര വികസന സംവിധാനങ്ങളുടെ ആസൂത്രണം തുടങ്ങി പല മേഖലകളായി തിരിച്ചാണ് പ്രവർത്തനം. വിഭവങ്ങളുടെ സമാഹരണം,  സാങ്കേതിക സഹായങ്ങൾ, സേവന വിഭാഗം, സന്നദ്ധ പ്രവർത്തനം എന്നിവയുടെ ഏകോപനം തുടങ്ങി അനവധി കാര്യങ്ങൾ വീ ഫോർ വയനാടിന്റെ ഭാഗമാണ്. സഹായങ്ങൾ നൽകാൻ താൽപ്പര്യമുള്ളവരും   സന്നദ്ധ പ്രവർത്തനത്തിന് താൽപ്പര്യമുള്ള വിദഗ്ധരും   04936 1077 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *