November 15, 2025

വയനാട്ടിൽ പൂമ്പാറ്റകളുടെ ദേശാടന കാലം

0

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :  വയനാടിന്റെ ജൈവ വൈവിധ്യത്തിന്റെ നല്ല സൂചകമായി പൂമ്പാറ്റകളുടെ ദേശാടനകാലം തുടങ്ങി.പൂമ്പാറ്റ പ്രേമികളുടെ മനസ് കുളിര്‍പ്പിച്ച് ആയിരകണക്കിന് ശലഭങ്ങള്‍ ഇത്തവണ വയനാട്ടിലെത്തി. മുന്‍വര്‍ഷം ദേശാടനമുണ്ടായില്ല എന്നത് വയനാട്ടുകാരെ സംബന്ധിച്ച് ആശങ്കാജനകമായിരുന്നു. കാലാവസ്ഥാ വ്യതിയാനം പൂമ്പാറ്റകളെയും വയനാട്ടില്‍നിന്ന് അകറ്റിയിരുന്നു. ചെറിയ കൂട്ടങ്ങളായെത്തി വലിയ കൂട്ടങ്ങളായിമാറുന്ന ശലഭങ്ങള്‍ പശ്ചിമഘട്ട മേഖലകള്‍ക്ക് പുതിയ വര്‍ണ്ണം തന്നെ സമ്മാനിച്ചതായി പക്ഷി നിരീക്ഷകനായ സി.കെ.വിഷ്ണുദാസ് പറയുന്നു. 
സാധാരണഗതിയില്‍ ഒക്‌ടോബര്‍ ഡിസംബര്‍ മാസങ്ങളിലാണ് ശലഭദേശാടനം. സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 46 ഇനം  ശലഭങ്ങള്‍ ദോശാടന പ്രക്രയിയില്‍ പങ്കാളിയാകുന്നു. ഡാര്‍ക്ക് ബ്ലു ടൈഗര്‍, ബ്ലു ടൈഗര്‍, കോമണ്‍ ക്രോ, ഡബിള്‍ ബ്രാന്‍ഡഡ് ക്രോ തുടങ്ങിയവയാണ് ഇവയില്‍ പ്രധാനികള്‍. എന്നാല്‍ ദേശാടനത്തിന്റെ വിവരണങ്ങള്‍ പൂര്‍ണ്ണമായും ലിഖിതപ്പെടുന്നില്ലെന്നാണ് വിഷ്ണുദാസിന്റെ പരാതി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *