April 23, 2024

രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ നിലയം മന്ത്രി എം.എം.മണി നാടിന് സമർപ്പിച്ചു.

0
Img 20171204 Wa0010
കൽപ്പറ്റ: ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ്  സോളാർ നിലയം വൈദ്യുതി മന്ത്രി എം.എം. മണി നാടിന് സമർപ്പിച്ചു. പ്രതിദിനം 2000 യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്ന് ഉല്പാദിപ്പിക്കുന്നത്.500 കിലോവാട്ട് പീക്ക്   വൈദ്യുതി നിലയമാണ് ബാണാസുര സാഗർ ഡാമിൽ നിർമ്മിച്ചിട്ടുള്ളത്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പടിഞ്ഞാറത്തറ അണക്കെട്ടിന്റെ നടപ്പാതയ്ക്ക് മേൽക്കൂരയായി നിർമ്മിച്ച 400 കിലോവാട്ട് റൂഫ്ടോപ്പ് സോളാർ നിലയം, 10 കിലോവാട്ട് ഫ്ലോട്ടിംഗ് നിലയം എന്നിവക്ക് കേന്ദ്ര സർക്കാരിന്റെ ഇന്നവേറ്റീവ് പ്രോഗ്രാമിനുള്ള  പുരസ്കാരം ലഭിച്ചിരുന്നു. 
   അണക്കെട്ടിൽ ഗവേഷണാടിസ്ഥാനത്തിലാണ്  500 കിലോവാട്ട് പീക്ക് ഫ്ലോട്ടിംഗ് സോളാർ നിലയം നിർമ്മിച്ചത്. ഫ്ലോട്ടിംഗ് നിലയത്തിൽ തന്നെ 11 കെ.വി. സബ് സ്റ്റേഷനും നിർമ്മിച്ച രാജ്യത്തെ ആദ്യ പദ്ധതിയാണിത്. ഫെറോസിമൻറ് സാങ്കേതിക വിദ്യയിൽ നിർമ്മിച്ച 18 കോൺക്രീറ്റ് ഫ്ലോട്ടുകളിലായാണ് നിലയം സജ്ജീകരിച്ചിട്ടുള്ളത്. 260 കിലോവാട്ട് പീക്ക് 1938 സാരോർജ്ജ പാനലുകളും 30 കിലോവാട്ടിന്റെ  17 ഇൻവർട്ടറുകളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ആങ്കറിംഗ് മെക്കാനിസവും ഉൾപ്പെട്ടതാണ് പുതിയ സൗരവൈദ്യുത നിലയം.
    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *