June 16, 2025

മാവോയിസ്റ്റുകളുടെ ഇടനിലക്കാരനെന്ന് സംശയം: ഒരാളെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.

0

By ന്യൂസ് വയനാട് ബ്യൂറോ

പൊലീസ് പിടികൂടിയത് തലപ്പുഴ അത്തി നിലം കോളനിയിൽ നിന്ന്.

 കൽപ്പറ്റ: മാവോവാദി സാന്നിധ്യമുള്ള വയനാട്ടിൽ ദീർഘനാളായി ഇടനിലക്കാരനായി പ്രവർത്തിക്കുന്നുവെന്ന സംശയത്തിൽ മധ്യവയസ്കനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. തമിഴും മലയാളവും സംസാരിക്കുന്ന ഒരാളെയാണ് ഞായറാഴ്ച ഉച്ചക്ക് ശേഷം പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. തലപ്പുഴ അത്തി നിലം കോളനിയിൽ സംശയാസ്പദമായി കണ്ട ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി കൂട്ടികൊണ്ടു പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞു. കഴിഞ എട്ട് വർഷമായി കച്ചവടവുമായി ബന്ധപ്പെട്ട് കേരളത്തിലാണിയാൾ. സോപ്പുകച്ചവടമായിരുന്നു ആദ്യം .പിന്നീട് ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് കസേരകളും ഫർണ്ണിച്ചറുകളും ഓർഡർ സ്വീകരിച്ച് വിൽപ്പന നടത്തി വരികയാണ്. ഇദ്ദേഹത്തെ കഴിഞ്ഞ കുറച്ചു കാലമായി പൊലീസ് നീരീക്ഷിച്ചു വരികയായിരുന്നു. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ  തമിഴ്നാട് പൊലീസിന് കൈമാറിയിട്ടുണ്ടന്നും അവിടെ നിന്നും വിവരങ്ങൾ ലഭിച്ചതിന് ശേഷമെ അടുത്ത  നടപടി ഉണ്ടാകുകയുള്ളൂവെന്നും ജില്ലാ പൊലീസ് ചീഫ് അരുൾ ആർ.ബി. കൃഷ്ണ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *