December 6, 2025

കൃഷി വകുപ്പ് അഴിമതി കുറ്റക്കാർക്കെതിരെ സമഗ്ര അന്വേഷണം വേണം:മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്സുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ അഴിമതികളും വെളിച്ചത്തു കൊണ്ടു വരുന്നതിനായി സമഗ്ര അന്വേഷണം നടത്തുവാൻ സർക്കാർ തയ്യാറാകണമെന്നും,കാർഷിക ഉല്‍പന്നങ്ങളുടെ വില ഇടിയുകയും, നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വർധിക്കുകയും, ജീവിതം ദുസ്സഹമായി മാറുകയും ചെയ്ത സാഹചര്യത്തിൽ, കർഷകർക്ക് ന്യായമായും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഉദ്യോഗസ്ഥർ തട്ടിയെടുക്കുന്നത് ഭരണത്തിന്റെ പിടിപ്പുകേടാണെന്നും, ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും,മറ്റു കൃഷിഭവനുകളിൽ അന്വേഷണം വ്യാപിപ്പിക്കണമെന്നും, ഇടത് സർക്കർ തട്ടിപ്പുകാരെയും,കൊള്ളക്കാരെയും സംരക്ഷിക്കുന്ന ഭരണമായി ഇടത് ഭരണം മാറിയെന്നും, ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യോഗം തീരുമാനിച്ചു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി അദ്ധ്യക്ഷത വഹിച്ചു. എം.ജി.ബിജു, പി.വി.ജോർജ്ജ്‌, ഡെന്നിസൺ കണിയാരം, സണ്ണി ചാലിൽ,പി.എം.ബെന്നി, ജേക്കബ് സെബാസ്റ്റ്യൻ, ജോസ് പാറയ്ക്കൽ, ജോസ് കൈനിക്കുന്നേൽ, റഷീദ് തശ്ശിലേരി, പത്മനാഭൻ ,അനീഷ്, പാലറ ജോസ്, പെരുമ്പിൽ അപ്പച്ചൻ, ഹംസ പിലാക്കാവ്, എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *