ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള; പ്രവര്‍ത്തന മികവ് വയനാടിന്
കല്‍പ്പറ്റ:കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ പ്രഥമ സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് വെച്ച് നടന്നു.പ്രവര്‍ത്തന മികവിന്റെ ഭാഗമായി 14 ജില്ലകളില്‍ നിന്നും വയനാട് ജില്ല ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെട്ടു.മികച്ച ജില്ലയ്ക്കുള്ള പുരസ്‌ക്കാരം കേരള റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖറില്‍ നിന്ന് വയനാട് ജില്ലയ്ക്ക് വേണ്ടി ചൈല്‍ഡ് പ്രൊട്ടക്ട് ടീം വയനാട് ജില്ലാ പ്രസിഡന്റ് വിനോദ് അണിമംഗലത്തും സെക്രട്ടറി സി.പി.റഹീസും ഏറ്റു വാങ്ങി.സംസ്ഥാന പ്രസിഡന്റ് സി.കെ.നാസര്‍ കാഞ്ഞങ്ങാട് സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മാളി കാസര്‍ഗോഡ്,ജില്ലാ ഓഫീസര്‍ ബിജു കാഞ്ഞങ്ങാട്, സ്റ്റേറ്റ് കോഡിനേറ്റര്‍ സുരേന്ദ്രന്‍ പ്രശസ്ത സിനിമാതാരം മാസ്റ്റര്‍ യാസീന്‍,അനൂപ് മൂവാറ്റുപുഴ,ശാന്തകുമാര്‍ തിരുവനന്തപുരം,ബോബി കെ.പീലിപ്പോസ്,മഞ്ജു സുഭാഷ്,സുജ മാത്യു എന്നിവര്‍ സംസാരിച്ചു.
—






Leave a Reply