December 7, 2025

ഓട്ടോഡ്രൈവര്‍മാര്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു

0
02-13
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:കല്‍പ്പറ്റ ഒട്ടോ ഡ്രൈവേഴ്‌സ് ഐക്യത്തിന്റെ ആഭിമുഖ്യത്തില്‍ ഇരുനൂറില്‍പ്പരം ഓട്ടോഡ്രൈവര്‍മാര്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു.കല്‍പ്പറ്റ നഗരസഭയിലെ ഓട്ടോഡ്രൈവര്‍മാര്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഓട്ടോ ഡ്രൈവേഴ്‌സിന്റെ ഒരു കൂട്ടായ്മയാണ് ഓട്ടോ ഡ്രൈവേഴ്‌സ് ഐക്യം.പ്രധാനമായും ടൗണിലെ തൊഴിലാളികളെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്നതിനും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും അതോടൊപ്പംതന്നെ പൊതുജനോപകാരപ്രദമായ കാര്യങ്ങളില്‍ സഹകരിക്കുന്നതിനും,അശരണരും നിരാലംബരും അസുഖബാധിതരും ആയവരുടെ വിഷമങ്ങളില്‍ ഇടപെടുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക എന്നതും ഈ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളാണ്.മെമ്പര്‍ഷിപ്പ് വിതരണം സെക്രട്ടറി എം.കെ.ഷാജിറിന് നല്‍കി പ്രശസ്ത സിനിമാസീരിയല്‍ താരം സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.സുധാകരന്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പി.കെ.സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *