നാടക മത്സരവേദിയെക്കുറിച്ച് പരാതി
പനമരം: ജില്ല സ്കൂള്‍ കലോത്സവത്തില്‍ നാടക മത്സരങ്ങള്‍ വിസ്താരം കുറഞ്ഞ വേദിയില്‍ നടത്തുന്നതിനെതിരെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകളുടെ പരാതി. മൂന്നാം വേദിയായ തലക്കല്‍ ചന്തുവിലാണ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരങ്ങള്‍ക്ക് വേദിയൊരുക്കിയത്. എന്നാല്‍, നാടക മത്സരങ്ങള്‍ സുഗമമായി നടത്താന്‍ പര്യാപത്മായ രീതിയിലല്ല മൂന്നാംവേദിയെന്ന് ചൂണ്ടിക്കാട്ടി മത്സരാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും രംഗത്തുവന്നതോടെയാണ് പ്രശ്നമായത്. ഇടുങ്ങിയ വേദിയില്‍ നാടകത്തിനുള്ള സാധനങ്ങള്‍ സംവിധാനിക്കാന്‍ പോലും കഴിയുന്നില്ളെന്ന് മത്സരാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ഇതു ചൂണ്ടിക്കാട്ടി പ്രോഗ്രാം കമ്മിറ്റിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ഒന്നാം വേദിയായ കബനിയില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ ഉദ്ഘാടന സെഷന്‍ കാരണമാണ് മറ്റൊരു വേദിയിലേക്ക് മാറ്റിയതെന്ന് സംഘാടകര്‍ പറഞ്ഞു.





Leave a Reply