May 4, 2024

അനധികൃത ടാക്സികൾക്കെതിരെ വാട്സ് ആപ്പ് കൂട്ടായ്മ

0
Img 20171207 Wa0098

മീനങ്ങാടി :- നിയമാനുസൃതമല്ലാത്ത റെന്റ് എ കാറുകൾ പിടികൂടാനായി ടാക്സി ഡ്രൈവർമാർ രംഗത്ത്.ഇതിനായി സംസ്ഥാന തലത്തിൽ വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് നടത്തുന്നത്.

വയനാട്ടിൽ നിന്നു മാത്രം മുപ്പതോളം അനധികൃത സർവ്വീസ് നടത്തുന്ന വാഹനങ്ങളാണ് ഇതിനോടകം പിടികൂടിയത്. പിടികൂടുന്ന വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയോ അതത് പ്രദേശത്തെ പോലീസ് അധികാരികളെയോ ഏൽപ്പിച്ച് പിഴ ഈടാക്കുകയാണ് ചെയ്യുന്നത്. നിരവധി ടൂറിസ്റ്റ് ടാക്സികൾ ഉൾപ്പടെ സ്റ്റാൻറുകളിൽ നിർത്തിയിടുന്ന സാഹചര്യമാണിപ്പോഴുള്ളത്.
ചെറിയൊരു ലാഭത്തിന് വേണ്ടി ടാക്സി വാഹനങ്ങളെ മാറ്റിനിർത്തി യാത്ര ചെയ്യുമ്പോൾ വല്ല അപകടവും പിണഞ്ഞാൽ ഇൻഷുറൻസ് പരിരക്ഷ ഡ്രൈവർക്ക് മാത്രം ലഭിക്കുന്ന സാഹചര്യമാണുള്ളത്.
ടാക്സി മേഖലയിലെ ഉടമകളുടെയും, തൊഴിലാളികളുടെയും, ജീവിതത്തെ തന്നെ ബാധിക്കുന്ന അനധികൃത സർവ്വീസ് പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ടാക്സി ഡ്രൈവർമാർ കൈമെയ് മറന്ന് രംഗത്തിറങ്ങിയിരിക്കുകയാണ്.
ഏതെങ്കിലും ജില്ലയിൽ ഇത്തരം സർവ്വീസ് നടത്തുന്നതായി അറിഞ്ഞാൽ ഉടൻ വാട്സപ്പ് ഗ്രൂപ്പിലൂടെ ഇവരെ പിടികൂടുന്നത് വരെയുള്ള ശ്രമങ്ങളാണ് നടക്കുന്നത് 
റിപ്പോർട്ട്: ഷെരീഫ് മീനങ്ങാടി
ടീം ന്യൂസ് വയനാട്

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *