May 5, 2024

6000 നിരക്ഷരരെ സാക്ഷരരാക്കും, പരീക്ഷ മാര്‍ച്ച് 25ന്;സാക്ഷരതാ മിഷന്‍ ഡയറക്ടര്‍

0
01 17
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ വയനാട് ജില്ലയില്‍ ആദിവാസിവിഭാഗങ്ങളുടെ സാക്ഷരത നിലവാരം ഉയര്‍ത്തുന്നതിന് നടപ്പിലാക്കുന്ന വയനാട് ആദിവാസി സാക്ഷരത പദ്ധതിയിലൂടെ 6000 നിരക്ഷരരെ സാക്ഷരരാക്കുമെന്നും ഇവരുടെ പരീക്ഷ 2018 മാര്‍ച്ച് 25ന് നടത്തുമെന്നും സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു. ഈ പദ്ധതി ജനകീയമാക്കിയതില്‍ ഊരുമൂപ്പന്‍മാരുള്‍പ്പെടെയുള്ളരുടെ പങ്ക് വിലപ്പെട്ടതാണ് അവര്‍ പഞ്ഞു. 6000 പേരെ 300 ആദിവാസികോളനികളില്‍ 600 ഇന്‍സ്ട്രക്ടര്‍മാരെ വെച്ച് ആരംഭിച്ച പദ്ധതിക്ക് 100 മണിക്കൂര്‍ ക്ലാസതിനുമപ്പുറം 250 മണിക്കൂറിലേക്ക് എത്തിയ സാക്ഷരതാ ക്ലാസ് സാമാന്യ വിദ്യാഭ്യാസം കരഗതമാക്കുതിന് ഊരുക്കൂട്ടം നിവാസികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കോര്‍ഡിനേറ്റര്‍മാരുടെയും ഇന്‍സ്ട്രക്ടര്‍മാരുടെയും പ്രേരക്മാരുടെയും ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു സാക്ഷരതാ മിഷന്‍ ഡയറക്ടര്‍. ഭൂമിയുടെഅവകാശികളായ ആദിവാസികളുടെ വിദ്യാഭ്യാസ ഉന്നമനം മാത്രമല്ല സാക്ഷരതാ മിഷന്‍ ലക്ഷ്യംവെക്കുന്നത് മറിച്ച് സാധാരണജനങ്ങളുമായി മുഖ്യധാരയില്‍ വ്യത്യാസമില്ലാതെ പൊതുബോധത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. 50 വയസില്‍ താഴെയുള്ള പൊതുസമൂഹത്തിലൂള്ള മുഴുവന്‍ പേരെയും പത്താം തരംതുല്യതാ പരീക്ഷയില്‍എത്തിക്കുക എന്നതാണ് ലക്ഷ്യം. ജില്ലാകോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ പ്രോജക്ട്‌കോ-ഓര്‍ഡിനേറ്റര്‍ ഇ.വി.അനില്‍കുമാര്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആദിവാസി സാക്ഷരതാ പദ്ധതിയുടെ ചുമതലയുള്ള അസി. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവും അസി. കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ നന്ദിയും പറഞ്ഞു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *