May 5, 2024

യു.പി. വിഭാഗം അറബിക് കലോത്സവത്തിൽ മാനന്തവാടി ഉപജില്ല ജേതാക്കൾ

0
Img 20171208 162722
അറബിക് കലോത്സവത്തില്‍ ക്രസന്‍റ് 

യു.പി വിഭാഗത്തില്‍ മുട്ടില്‍ ഡബ്ള്യു.ഒ.യു.പി.എസ് 

പനമരം: സ്വന്തം നാട്ടില്‍ വിരുന്നത്തെിയ ജില്ലാ കലോത്സവത്തിന്‍െറ അറബിക് കലാമേളയില്‍ ഹൈസ്കൂള്‍ വിഭാഗം കിരീടം ചൂടി ക്രസന്‍റ് പബ്ളിക് ഹൈസ്കൂള്‍ പനമരം. 12 എ ഗ്രേഡുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ക്രസന്‍റിന്‍െറ വിജയഭേരി. 60 പോയന്‍റുമായി ഒന്നാമതത്തെിിയ ക്രസന്‍റിനുപിന്നില്‍ 45 വീതം പോയന്‍റുമായി ഡബ്ള്യൂ.ഒ.എച്ച്.എസ്.എസ് പിണങ്ങോടും ഡബ്ള്യൂ.ഒ.വി.എച്ച്.എസ്.എസ് മുട്ടിലും രണ്ടാം സ്ഥാനത്തത്തെി. ഇരു സ്കൂളുകള്‍ക്കും ഒമ്പത് എ ഗ്രേഡാണ് സമ്പാദ്യം. 

യു.പി വിഭാഗത്തില്‍ മുട്ടില്‍ ഡബ്ള്യൂ.ഒ.യു.പി.എസ് 33 പോയന്‍റുമായി കിരീടം ചൂടി. ആറു എ ഗ്രേഡിനൊപ്പം ഒരു ബി ഗ്രേഡ് കുടി ലഭിച്ചതാണ് മുട്ടിലിനെ വിജയത്തിലത്തെിച്ചത്. ആറു എ ഗ്രേഡുമായി 30 പോയന്‍റു നേടിയ ജി.യു.പി.എസ് കമ്പളക്കാടിന്‍െറ വെല്ലുവിളിയാണ് ഡബ്ള്യൂ.ഒ.യു.പി.എസ് തലനാരിഴക്ക് മറികടന്നത്. ഹൈസ്കൂള്‍ വിഥഭാഗത്തില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഉപജില്ലകള്‍ 91 പോയന്‍റുവീതം നേടിയപ്പോള്‍ വൈത്തിരി ഉപജില്ലക്ക് 89 പോയന്‍റാണ് സമ്പാദ്യം. യു.പി. വിഭാഗത്തില്‍ മാനന്തവാടി 63 പോയന്‍റുമായി ജേതാക്കളായപ്പോള്‍ ബത്തേരിക്ക് 63ഉം വൈത്തിരിക്ക് 56ഉം പോയന്‍റാണുള്ളത്. 

യു.പി. വിഭാഗത്തില്‍ നാലുവീതം എ ഗ്രേഡ് സ്വന്തമാക്കി 20 പോയന്‍റുമായി ജി.യു.പി.എസ് തരുവണയും ജി.യു.പി.എസ് വെള്ളമുണ്ടയും മൂന്നാം സ്ഥാനത്തത്തെി. ജി.എച്ച്.എസ് കാക്കവയല്‍ 15 പോയന്‍റ് നേടിയപ്പോള്‍ ജി.യു.പി.എസ് അഞ്ചുകുന്ന്, ജി.യു.പി.എസ് കണിയാമ്പറ്റ, ക്രസന്‍റ് പബ്ളിക് എച്ച്.എസ് പനമരം എന്നിവ യു.പി. വിഭാഗത്തില്‍ പത്തു പോയന്‍റുവീതം സ്വന്തമാക്കി. 

ഹൈസ്കൂള്‍ വിഭാഗത്തില്‍ 23 പോയന്‍റുനേടിയ ജി.എച്ച്്.എസ്.എസ് കണിയാമ്പറ്റക്കാണ് നാലാം സ്ഥാനം. ജിഎച്ച്.എസ്.എസ് തലപ്പുഴ 21 പോയന്‍റ് നേടിയപ്പോള്‍ ജി.എച്ച്.എസ്.എസ് അമ്പലവയല്‍, ജി.എച്ച്.എസ് കല്ലൂര്‍, ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ എന്നിവ 13 പോയന്‍റു സ്വന്തമാക്കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *