April 29, 2026

ക്വിസ് മത്സരം സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: പബ്ലിക് ലൈബ്രറിയുടെ കീഴിലെ വനിതാവേദിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. പരിപാടി ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എ.സി.സരോജിനി നിര്‍വ്വഹിച്ചു. പി.ആര്‍.ശോഭന ക്വിസ് മാസ്റ്ററായി. ഒന്നാം സ്ഥാനം പ്രസീതാ പ്രകാശനും, രണ്ടാം സ്ഥാനം മിനി മാത്യുവും നേടി. ലൈബ്രറി പ്രസിഡന്റ് ഐ.സി.ഫിലോമിന അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇ.സി.സുനില്‍കുമാര്‍ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *