May 25, 2026

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ രെജിസ്ട്രേഷൻ അക്ഷയയിലൂടെ ആരംഭിച്ചു.

0
IMG_20171215_160734
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
വയനാട് ജില്ലയിലെ അക്ഷയ സംരംഭകർക്കായി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ രെജിസ്ട്രേഷൻ പരിശീലനം കളക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ വെച്ച് നടത്തി. ഇഗ്നോ റീജിനൽ ഡയറക്ടർ പ്രമീള, ഇഗ്നോ  കോ-ഓർഡിനർ, പി.പി.ഷാജു , .ജിപ്സൺ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം കൊടുത്തു. അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജ്, ജെറിൻ സി ബോബൻ, അക്ഷയ കോ-ഓർഡിനേറ്റർ ,  .ജിൻസി ജോസഫ് എന്നിവർ സംസാരിച്ചു. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ രെജിസ്ട്രേഷൻ/ രെജിസ്ട്രേഷൻ പുതുക്കൽ,പരീക്ഷ ഫീ അടക്കൽ എന്നിവ  അക്ഷയയിലൂടെ ആരംഭിച്ചു. സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുടെയും മറ്റെല്ലാ പ്രോഗ്രാമുകളുടെയും ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2017 ഡിസംബർ 31 യാണ്. വയനാട് ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഓൺലൈൻ രെജിസ്ട്രേഷൻ  ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാവുന്നതാണെന്നു ജില്ലാ പ്രൊജക്റ്റ് മാനേജർ, അക്ഷയ  അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *