April 15, 2026

സ്റ്റീല്‍ ഫേബ്രിക്കേഷനില്‍ സൗജന്യ പരിശീലനം നല്‍കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:സെന്റര്‍ ഫോര്‍ യൂത്ത് ഡെവലപ്പ്‌മെന്റ് എറണാകുളം പറവൂര്‍ കെ.വി.ഐ.സി.ഖാദി ഗ്രാമോദ്യോഗ് വിദ്യാലയുടെ സഹായത്തോടെ സ്റ്റീല്‍ ഫേബ്രിക്കേഷനില്‍ സൗജന്യ പരിശീലനം നല്‍കുന്നു.പറവൂര്‍ ഖാദി ഗ്രാമോദ്യോഗ് വിദ്യാലയില്‍ ജനുവരിയില്‍ ആരംഭിക്കുന്ന പരിശീലനത്തിന്റെ കാലാവധി 6 മാസമാണ്.10-ാം ക്ലാസ്സ് വിദ്യാഭ്യാസമുള്ള 16-45 പ്രായപരിധിയിലുള്‍പ്പെടുന്ന യുവാക്കള്‍ക്കാണ് പരിശീലനത്തിന് അവസരം.പരിശീലനാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്റും ഹോസ്റ്റല്‍ സൗകര്യവും നല്‍കുന്നതാണ്.പരിശീലനത്തിലേക്ക് തിരഞ്ഞെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ആധാര്‍കാര്‍ഡ്,എസ്.എസ്.എല്‍.സി.ബുക്ക്,ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി,4 കോപ്പി പാസ്‌പോര്ട്ട് സൈസ് ഫോട്ടോ സഹിതം മടക്കിമലയില്‍ പ്രവര്‍ത്തിക്കുന്ന സി.വൈ.ഡി.ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 286709, 9400707109 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *