വയനാട് എഞ്ചിനീയറിംഗ് കോളേജിൽ ജൈവവൈവിധ്യ ഉദ്യാനം
ജൈവവൈവിധ്യ ഉദ്യാന നിർമ്മാണോത്ഘാടനം
മാനന്തവാടി : ഗവ. എഞ്ചിനീയറിംഗ് കോളേജ് ടെക്നിക്കൽ സെൽ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെയും വയനാട് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളേജിൽ നിർമ്മിക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രവർത്തനോത്ഘാടനവും “ഇൻസ്പറഡോറ’“ ചതുർദിന സഹവാസ ക്യാമ്പിന്റെ ഉത്ഘാടനവും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.സുരേഷ്ബാബു നിർവ്വഹിച്ചു. ജൈവവൈവിധ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും സാമൂഹ്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമൂഹത്തിന് അതിൽ വഹിക്കാവുന്ന പങ്കിനെപ്പറ്റിയും അദ്ദേഹം വിദ്യാർത്ഥികളെ ഉത്ബോധിപ്പിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് പ്രൊഫ.സോമസുന്ദരം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ ആബിദ് തറവട്ടത്ത്,അലി.കെ.പി,വളണ്ടിയർ സെക്രട്ടറി മുഹമ്മദ് ഹാഷിർ ഐ.പി എന്നിവർ പ്രസംഗിച്ചു. കുമാരി വർഷ നന്ദിപ്രകാശനം നടത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.സുരേഷ്ബാബു പ്രോഗ്രാം ഓഫീസർമാരായ ആബിദ് തറവട്ടത്ത്,അലി.കെ.പി എന്നിവർ ചേർന്ന് ആദ്യത്തെ തൈ നട്ടുകൊണ്ട് ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണോത്ഘാടനവും നിർവ്വഹിച്ചു.






Leave a Reply