August 10, 2026

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പെൻഷൻ നിഷേധത്തിനെതിരെ പെൻഷണേഴ്സ് ഓർഗനൈസേഷൻ റോഡ് ഉപരോധിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
പെൻഷനു വേണ്ടി പെൻഷൻകാരുടെ റോഡ് ഉപരോധം. അതും കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പെൻഷൻ നിഷേധത്തിനെതിരെ കെ.എസ്.ആർ.ടി.സി. പെൻഷണേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ മാനന്തവാടി ഗാന്ധി പാർക്കിലായിരുന്നു റോഡ് ഉപരോധം ഉപരോധസമരം സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എൽ.ഡി.എഫ്.ജില്ലാ കൺവീനറുമായ കെ.വി.മോഹനൻ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ അഞ്ച് മാസമായി കെ.എസ്.ആർ.ടി.സി.യിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ലഭിച്ചിട്ട്.അതു കൊണ്ട് തന്നെയാണ് ഒരുപാട് ഉപരോധസമരങ്ങളിൽ അകപ്പെട്ട കെ.എസ്.ആർ.ടി.സി. ജീവനക്കാർ തങ്ങളുടെ കഞ്ഞികുടി മുട്ടാതിരിക്കാൻ റോഡ് ഉപരോധം തന്നെ നടത്തിയത്‌.
എം.പോക്കു, എൻ.കെ.വാസുദേവൻ നമ്പ്യാർ, പി.കെ.ചന്ദ്രൻ ,പി.ജെ.ജോസഫ്, എൻ.വി.ദാമോദരൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *