April 15, 2026

മാനന്തവാടി നഗരസഭയിൽ സമ്പൂർണ ജൈവ സാക്ഷരതായജ്ഞത്തിന് തുടക്കമായി

0
IMG-20171223-WA0053
By ന്യൂസ് വയനാട് ബ്യൂറോ
  മാനന്തവാടി:എം.ജി.യൂണിവേഴ്സിറ്റി നടപ്പാക്കുന്ന, ..ജൈവം 2017. ' പദ്ധതിയുടെ ഭാഗമായി മാനന്തവാടി നഗരസഭയിൽ NAM കോളജ് കല്ലിക്കണ്ടി, മേരി മാതാ കോളജ് മാനന്തവാടി, MES കോളജ് കൂത്ത്പറമ്പ് എന്നിവിടങ്ങളിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങൾ സപ്തദിന ക്യാമ്പിനോടനുബന്ധിച്ചാണ് ജൈവ സാക്ഷരതായജ്ഞത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടത്തുന്നത്.മാനന്തവാടി നഗരസഭയിലെ മുഴുവൻ വീടും കയറി വിവരശേഖരണം നടത്തി ജൈവബോധവൽക്കരണ പ്രവർത്തനവും മാലിന്യ മുക്ത മാനന്തവാടിക്കായുള്ള വിവിധങ്ങളായ പ്രവർത്തനവും നടത്തും. ഡിസം 22 മുതൽ ആരംഭിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടിയിൽ വിളംബര റാലി നടത്തി.തുടർന്ന് ഗാന്ധി പാർക്കിൽ വെച്ച് സംസ്ഥാനത്തെ പാരമ്പര്യനെൽവിത്തുകളുടെ സംരക്ഷകനും കാർഷിക സർവകലാശാല സെനറ്റ് അംഗവുമായ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ വി.ആർ.പ്രവീജ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ലില്ലി കര്യൻ, വർഗീസ് ജോർജ്, പി.വി. ജോർജ്, ഷാജി എളപ്പുപാറ ,നംഷാദ് എന്നിവർ പ്രസംഗിച്ചു. പി.ടി ബിജു സ്വാഗതവും ബിപിൻ മേരിമാത നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *