പുറക്കാടി പൂമാല പരദേവതാ ക്ഷേത്ര മണ്ഡല മഹോത്സവത്തിന് തുടക്കമായി.’.
ആഘോഷമായി കലവറ നിറക്കൽ
മീനങ്ങാടി: പുറക്കാടി പൂമാല പരദേവതാ ക്ഷേത്ര മണ്ഡല മഹോത്സവത്തിന് തുടങ്ങി. മണ്ഡല മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ കലവറ നിറക്കൽ ഞായറാഴ്ച രാവിലെ 10.30ഒാടെ ക്ഷേത്രാങ്കണത്തിൽ നടന്നു. പ്രദേശവാസികളായ കർഷകർ തങ്ങൾ വിളയിച്ച ഉൽപന്നങ്ങളിൽ ഒരു പങ്ക് ഭഗവാന് സമർപ്പിക്കുന്ന ചടങ്ങാണ് കലവറ നിറക്കൽ. അന്നദാനത്തിലേക്ക് ആവശ്യമായ അരി, തേങ്ങ, പച്ചക്കറികൾ എന്നിവയും പൂജാ ദ്രവ്യങ്ങളും ക്ഷേത്ര നടയിൽ സമർപ്പിച്ചു. മനോജ് ചന്ദനക്കാവ്, എം.എസ്. നാരായണൻ മാസ്റ്റർ, എക്സിക്യൂട്ടീവ് ഒാഫിസർ കെ. ജിതേഷ്, ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി, സതീശ് കുമാർ, സനൽ കൊങ്ങിയമ്പം, പി.വി. വേണുഗോപാൽ, എം.വി. വേണു, കൃഷ്ണൻ മൊട്ടങ്കര, പി.കെ. ബാബു, പ്രകാശ് നിരവത്ത്, രാമൻ കൊങ്ങിയമ്പം, കെ. സന്തോഷ്കുമാർ, രജനി, ശിവപ്രസാദ്, വിമൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.






Leave a Reply