എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷവും കരോൾഗാന മത്സരവും നടത്തി
മാനന്തവാടി ∙ എക്യുമെനിക്കൽ ക്രിസ്ത്യൻ ലീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ
സംയുക്ത ക്രിസ്മസ് ആഘോഷം നടത്തി. കരോൾഗാന മത്സരത്തിൽ കെസിവൈഎം പയ്യമ്പളളി
യൂണിറ്റ് ഒന്നും മാനന്തവാടി അമലോത്ഭവമാതാ ദേവാലയം രണ്ടും മിഷൻ ലീഗ്
പയ്യമ്പളളി യൂണിറ്റ് മൂന്നും സ്ഥാനങ്ങൾ നേടി. മൽസര വിജയികൾക്ക് നഗരസഭാ
ചെയർമാൻ വി .ആർ.പ്രവിജ് സമ്മാനധാനം നടത്തി. മാനന്തവാടി ഹോളി ട്രിനിറ്റി
സിഎസ്ഐ പളളയിൽ നടന്ന ചടങ്ങ് വികാരി റവ. പി.വി. ചെറിയാൻ ഉദ്ഘാടനം ചെയ്തു.
എക്യുമെനിക്കൽ ക്രിസ്ത്യൻ ലീഡേഴ്സ് ഫോറം ചെയർമാൻ പി.എം. ബെന്നി അധ്യക്ഷത
വഹിച്ചു. ഫാ. വിമൽ ഫ്രാൻസിസ്, കെ.എം. ഷിനോജ്, ജസ്റ്റിൻ ചെഞ്ചട്ടയിൽ, ഷൈനി
മൈക്കിൾ, ജോബി ആട്ടക്കുന്നേൽ, വർഗീസ് വട്ടമറ്റം, പി.സി. സണ്ണി,
ടോബിഒണ്ടയങ്ങാടി, എ.ജെ. ചാക്കോ എന്നിവർ പ്രസംഗിച്ചു. കരോൾഗാനാലാപനവും
ക്രിസ്മസ് കേക്ക് വിതരണവും നടന്നു






Leave a Reply