ഡയാന ക്ലബിന്‍റെ നേതൃത്വത്തില്‍ ജില്ല ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു
മാനന്തവാടി: ഡയാന ക്ളബ്ബിന്റ് ആഭിമുഖ്യത്തിൽ മുപ്പത്തി എട്ടാമത് വയനാട് ജില്ല ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് ഡയാന ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 13, 14 തിയ്യതികളിൽ 11,13,15,17, 19 വയസ്സ് എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും, സിംഗിൾസും, ഡബിൾസും ജനുവരി 19 മുതൽ 22 വരെ മെൻ, വിമൻ, മാസ്റ്റേഴ്സ്, വെറ്ററൻ സിംഗിൾസും, ഡബിൾസും മിക്സഡ് ഡബിൾസും വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തും. സിംഗിൾസിനും, ഡബിൾസിനും യഥാക്രമം ജൂനിയേഴ്സിന് 100ളം 200 ഉം സീനിയേഴ്സിന് 300 ഉം 500 ഉം എൻട്രി ഫീ. എൻട്രി ഫീ അടക്കം എൻട്രികൾ ലഭിക്കേണ്ട അവസാന തിയ്യതി ജൂനിയേഴ്സിന് 6 തിയ്യതിയും,സീനിയേഴ്സിന് 13 തിയ്യതിയും.വിജയികൾക്ക് പ്രൈസ് മണിയും എവർ റോളിങ്ങ് ട്രോഫികളും സമ്മാനിക്കും. എൻട്രികൾ മാനന്തവാടി ഡയാന ക്ളബ്ബ്, സദാനന്ദ സ്റ്റോർസ്, ഡെന്റൽ ക്ളിനിക്ക് എന്നിവിടങ്ങളിൽ നൽകാം. വിശദ വിവരങ്ങൾക്ക് ഫോൺ .9497204024, 9447140488 വാർത്ത സമ്മേളനത്തിൽ ഡോ: പി.സി.സജിത്ത്, ടി.രവീന്ദ്രൻ, സി.കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Also read




Leave a Reply