April 29, 2026

കാഴ്ചയുടെ വസന്തമൊരുക്കിയ കൽപ്പറ്റ ഫ്ലവർഷോയിൽ ജനത്തിരക്ക്

0
04
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സത്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ബൈപാസ് ഗ്രൗണ്ടിൽ നടക്കുന്ന വയനാട് ഫ്ലവർ ഷോ കാഴ്ചയുടെ വസന്തമായി മാറി. പുഷ്പമേള തുടങ്ങി രണ്ടാം ദിവസം മുതൽ വൻജന തിരക്കാണ് അനുഭവപ്പെടുന്നത്. 

   പൂക്കളുടെ ദൃശ്യഭംഗി കൂടാതെ വിവിധങ്ങളായ ആയിരക്കണക്കിന് ചെടികളുടെ ശേഖരവും കാഴ്ചക്കും വില്പനക്കുമായി ഒരുക്കിയിട്ടുണ്ട്. അമ്യൂസ് മെന്റ് പാർക്ക്, പോളാരീസ് ജീപ്പ് സവാരി എന്നിവ പുഷ്പമേളയുടെ പ്രധാന ആകർഷണമാണ്. കൂടാതെ  ജൈവ പച്ചക്കറികളുടെ മാതൃകാ തോട്ടം കാർഷിക മേഖലയിലെ പുത്തൻ അറിവുകൾ പകരുന്ന സ്റ്റാളുകൾ എന്നിവ കർഷകരെയും ആകർഷിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *