August 9, 2026

ഏറ്റവും നല്ല എഞ്ചിനീയറിംഗ് വിംഗിനുള്ള അവാർഡ് മാനന്തവാടി എൽ -എസ്.ജി.ഡി.വിംഗിന്.

0
IMG-20180731-WA0156
By ന്യൂസ് വയനാട് ബ്യൂറോ
 ജില്ലയിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് വിംഗിനുള്ള അവാർഡ് തോമസ് ഓവർസീയറായ മാനന്തവാടി എൽ -എസ്.ജി.ഡി.വിംഗ് നേടിയെടുത്തു.
ഇന്നലെയാണ് തോമസ് വിരമിച്ചത്
ഓവർസീയർ ജോലി വീണ്ടും തുടരാനാണ് തോമസ് തീരുമാനിച്ചിരിക്കുന്നത്. തോമസിന്റെ ഭാര്യ കോൺട്രാക്ടറായ ലൗലി.  ഓസ്ട്രേലിയയിലുള്ള ബാസിൽ തോമസ്,  ഡോൺ തോമസ്   എന്നിവർ മക്കളാണ്
ജനകീയനായ  തോമസിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നൽകിയ യാത്രയയപ്പും  ജനകീയ യാത്രയയപ്പായി മാറുകയായിരുന്നു.
എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർ യാത്രയയപ്പിൽ പങ്കെടുത്തു.
എൽ എസ് ജി ഡി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു
മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു തോമസിന് ഉപഹാരം നൽകി വൈസ് പ്രസിഡണ്ട് കെ ജെ പൈലി, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ.കെ.സി.മൈമൂന, തങ്കമ്മ യേശുദാസ്,' ഖമർ ലൈല ,മെമ്പർമാരായ ദിദേശ് ബാബു.,ബിന്ദു ജോൺ.,ഫാത്തിമ ബീഗം ,.സിക്രട്ടറി ജസീർ ,പി.വി.ജോസ് കാട്ടുപ്പാറ .മംഗലശ്ശേരി നാരായണൻ  എ. നജ്മുദ്ദീൻ തരുവണ എന്നിവർ സംബന്ധിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ ഷിനോജ് സ്വാഗതം പറഞ്ഞു.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *