May 4, 2024

പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സൗജന്യ കമ്പ്യൂട്ടർ പരിശീലനം.

0
        പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സൗജന്യ കമ്പ്യൂട്ടർ പരിശീലന പദ്ധതി ഉദ്ഘാടനം ഓഗസ്റ്റ്  2 ന് വ്യാഴാഴ്ച്ച രാവിലെ 10.30 ന് തോണിച്ചാലിലുള്ള കാരുണ്യ നിവാസ് കബൂട്ടർ സെന്ററിൽ വെച്ച് എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ, വയനാട് ഡെപ്യൂട്ടി കലക്ടർ E P മേഴ്സി അവറുകൾ നിർവ്വഹിക്കുമെന്ന് കാരുണ്യ നിവാസ് കബൂട്ടർ സെൻറർ ഡയറക്റ്റർ ഫാ.മനോജ് പ്ലാത്തോട്ടത്തിൽ അറിയിച്ചു.
      സാമൂഹിക പ്രതിബദ്ധതയോടെ വയനാട് ജില്ലയിൽ ഒരിക്കൽ പഠനം നിറുത്തിയ അൽപതോളം പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികളെ, ഉത്തരവാദിത്ത പൂർണമായി വീണ്ടും വിജ്ഞാനത്തിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടു വരുന്നു എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത.ഒൻപതു വർഷമായി കേരളാ ഗവൺമെന്റ് അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ നടത്തുന്ന സ്ഥാപനമാണ് കാരുണ്യ നിവാസ് കബൂട്ടർ സെൻറർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *