May 6, 2024

വയനാടിന് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണം-ജനതാദൾ(എൽ.ജെ.ഡി)

0
കല്പറ്റ: കാലവർഷക്കെടുതിയിൽ തകർന്ന വയനാട്ടിലെ കാർഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് ജനതാദൾ(എൽ.ജെ.ഡി) ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. കനത്ത മഴയിലും കാറ്റിലും കാർഷിക വിളകൾ നശിച്ചവർക്കും വീടുകൾ തകർന്നവർക്കും ഉടൻ മതിയായ സാമ്പത്തിക സഹായം നൽകണം.
 അതിവർഷം മൂലമുണ്ടായ  കാർഷിക ഉല്പാദനക്കുറവ് പരിഹരിക്കാൻ കർഷകർക്ക് സഹായമെത്തിക്കണം. ഓഗസ്റ്റ് എട്ടിന് വന്യമൃഗ ശല്യത്തിനെതിരെ ബഹുജന സംഘടനാ ഐക്യവേദി കല്പറ്റയിൽ നടത്തുന്ന സമരത്തിന് പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ക്വറ്റിന്ത്യാ ദിനത്തിൽ യുവജനതാദൾ സംഘടിപ്പിക്കുന്ന രാഷ്ട്ര പുനരർപ്പണ സദസ്സ് വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് വി.പി.വർക്കി അധ്യക്ഷത വഹിച്ചു. യു.എ.ഖാദർ, ജോസ് പനമട, കെ.എസ്.സ്കറിയ, പി.എം.ഷബീറലി, കെ.എ.ചന്തു, അഡ്വ. സന്തോഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *