May 6, 2024

സെനറ്റിലെ തോല്‍വി: സി.പി.എമ്മിലെ രാഷ്ട്രീയധ്രുവീകരണത്തിന്റെ ഭാഗം: പി.പി.എ കരീം

0
കല്‍പ്പറ്റ:  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റിലേക്ക് നടന്ന ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ വന്‍വിജയം ജില്ലയില്‍ സി.പി.എമ്മിന്റെ പുതിയ നേതൃത്വത്തിനെതിരായി ഉരുത്തിരിഞ്ഞ് വരുന്ന രാഷ്ട്രീയധ്രുവീകരണത്തിന്റെ ഭാഗമാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം അഭിപ്രായപ്പെട്ടു. മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടതും പടിഞ്ഞാറത്തറയില്‍ സ്വന്തം അംഗം പ്രസിഡന്റിനെതിരായി അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതും ജില്ലാ നേതൃത്വത്തോടുള്ള അസംതൃപ്തിയുടെ ഭാഗമാണ്. ഇതിന്റെ തുടര്‍ച്ചയാണ് സെനറ്റ് തെരഞ്ഞെടുപ്പിലും ഉണ്ടായ ദയനീയ പരാജയം. എല്‍.ഡി.എഫിന് സ്വന്തമായി 227 വോട്ടുകള്‍ കിട്ടേണ്ട സ്ഥാനത്ത് 207 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 196 വോട്ടുകള്‍ കിട്ടേണ്ട സ്ഥാനത്ത് 209 വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കുകയും ചെയ്തു. ബി.ജെ.പിയുടെ വോട്ടുകള്‍ അവര്‍ക്ക് തന്നെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പൊതുസ്വീകാര്യത കണക്കിലെടുത്ത് സി.പി.എമ്മിന്റെ പതിമൂന്നോളം ജനപ്രതിനിധികള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് നല്‍കുകയും ഏഴോളം പേര്‍ മനപൂര്‍വ്വം വോട്ട് അസാധുവാക്കിയതുമാണ് എല്‍.ഡി.എഫിന് തോല്‍വിയുടെ യഥാര്‍ത്ഥ കാരണം. ബി.ജെ.പി അഗംങ്ങള്‍ അവരുടെ രണ്ടാം വോട്ട് യു.ഡി.എഫിന് നല്‍കി എന്ന സി.പി.എം ജില്ലാകമ്മിറ്റിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ടുകള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് രണ്ടാംവോട്ട് പരിഗണിക്കാറുള്ളത്. ഒന്നാം വോട്ടില്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൂടുതല്‍ വേട്ടുകള്‍ നേടി വിജയമുറപ്പിച്ചതാണ്. പരാജയത്തിന്റെ യഥാര്‍ത്ഥ കാരണം മറച്ചുവെച്ച് യു.ഡി.എഫ് ബി.ജെപി രഹസ്യ ധാരണ എന്ന സ്ഥിരം പല്ലവി രാഷ്ട്രീയ മര്യാദക്ക് നിരക്കാത്തതാണ്. ഇനിയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള ഭരണമാറ്റം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *