August 13, 2026

വിശുദ്ധകുമ്പസാരം നിരോധനം:കോഴിക്കോട് രൂപത അൽമായ ശുശ്രൂഷ സമിതി വയനാട് മേഖല പ്രതിഷേധിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേൽ:ലക്ഷക്കണക്കിന് വിശ്വാസികൾ ഭക്തിയോടേയും പരിശുദ്ധിയോടേയും സ്വീകരിച്ചുവരുന്ന കൂദാശയായ വിശുദ്ധകുമ്പസാരം നിരോധിക്കണമെന്ന ദേശീയവനിത കമ്മീഷൻ അധ്യക്ഷയുടെ നിർദ്ദേശത്തിൽ കോഴിക്കോട് രൂപത അൽമായ ശുശ്രൂഷ സമിതി വയനാട് മേഖല പ്രതിഷേധിച്ചു.ഒാന്നോ,രണ്ടോ വ്യക്തികൾക്ക് സംഭവിക്കുന്ന വീഴ്ചകളുടെ പേരിൽ മുഴുവൻ പുരോഹിതരേയും വിശ്വാസികളേയും മാനസികമായി മുറിപ്പെടുത്തുന്നതാണ് ഈ നിർദ്ദേശം.സഭയ്ക്കും വിശ്വാസി സമൂഹത്തിനും വേണ്ടി ജീവിതം ദാനമായി നൽകി വിശുദ്ധിയോടെ ജീവിക്കുന്ന പുരോഹിതർക്കും അവരിൽ വിശ്വാസമർപ്പിച്ച് ജീവിക്കുന്ന വിശ്വാസികൾക്കും മാനസിക പ്രയാസം ഉണ്ടാക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്നും കമ്മീഷൻ പിൻമാറണമെന്ന്‍ യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ അൽമായ ശുശ്രൂഷ സമിതി രൂപത ഡയറക്ടർ റവറന്റ് ഫാ:മാർട്ടിൻ ഇലഞ്ഞിപറമ്പിൽ അധ്യക്ഷത വഹിച്ചു.സിസ്റ്റർ ബീന,ഷൈജു,എഡ്വിൻ അലക്‌സ്,മിനി എഡ്വിൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *