May 22, 2026

Breaking News: കുറിച്യർ മലയിൽ ഈ രാത്രിയിലും വൻ ഉരുൾപൊട്ടൽ: മൂന്ന് തവണ ഭീകര ശബ്ദം.. : ഭീതിയോടെ ജനങ്ങൾ

0
IMG-20180812-WA0477-1
By ന്യൂസ് വയനാട് ബ്യൂറോ
  വയനാട് ജില്ലയിൽ പൊഴുതന പഞ്ചായത്തിൽ ഈ മാസം എട്ടാം തിയതി മുതൽ തുടർച്ചയായി മൂന്ന് തവണ ഉരുൾപൊട്ടിയ കുറിച്യർ മലയിൽ ഈ രാത്രിയിലും ശക്തമായ ഉരുൾ പൊട്ടൽ .ഇന്നലെ രാതി 10.45-നും അർദ്ധരാത്രി 1.30 നും പുലർച്ചെ മൂന്ന് മണിക്കുമാണ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. ആളുകൾ നേരത്തെ തന്നെ ഒഴിഞ്ഞതിനാൽ  ആളപായമില്ല: ഭീകരമായ ശബ്ദമാണ് കേട്ടതെന്ന് ക്യാമ്പിൽ കഴിയുന്ന പ്രദേശവാസികൾ പറഞ്ഞു. ഇതിന് സമീപത്തെ മേൽമുറി പ്രദേശത്ത് നിന്നും ഉരുൾപൊട്ടലുണ്ടായ സേട്ടക്കുന്ന് പ്രദേശത്തു നിന്നും ആളൊഴിഞ്ഞിട്ടുണ്ട്. മൂന്നു കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *