April 20, 2024

വയനാട്ടിലേക്ക് കരുണയുടെ പാലൊഴുകുന്നു: അതിർത്തി കടന്ന് സുമനസ്സുകളുടെ പ്രവാഹം.

0
Img 20180817 Wa0201
വയനാട്ടിലേയ്ക്ക് കരുണയുടെ പാലൊഴുകുന്നു.
കൽപ്പറ്റ: പ്രളയബാധിതരയി ദുരിതമനുഭവിക്കുന്ന   വയനാട്  ജില്ലയിലെ ജനങ്ങൾക്ക് വിവിധ ജില്ലകളിൽ നിന്നും  സംഘടനകൾ, മറ്റ് കൂട്ടായ്മകൾ, അന്യസംസ്ഥാനങ്ങളിൽ നിന്നെല്ലാം സഹായങ്ങളുടെ  പ്രവാഹമേറുന്നു.പ്രളയക്കെടുതി അതിരൂക്ഷമായി ബാധിച്ച് സർവ്വവും നഷ്ടപ്പെട്ട ജില്ലയിലെ ജനങ്ങൾക്ക് ഒരു കൈത്താങ്ങാവുകയാണ് ഈ സഹായ ഹസ്തങ്ങൾ. തമിഴ്നാട്ടിലെ ഗൂഡല്ലൂർ ജില്ലയിലെ അധ്യാപക കൂട്ടായ്മ ഒറ്റ ദിവസം കൊണ്ട് നാല് ലക്ഷത്തി എഴുപതിനായിരം രൂപയാണ്  സമാഹരിച്ചത്. ജില്ലക്കടുത്തുള്ള പ്രദേശമായതിനാലും ജില്ലയിലെ ദുരിതം നേരിട്ട് കണ്ടതിനാലും വരും ദിവസങ്ങളിൽ ഇനിയും ധാരാളം സഹായമെത്തിക്കുമെന്നും അധ്യാപകർ പറഞ്ഞു. 
      കർണ്ണാടകയിലെ ഗുണ്ടൽപേട്ടയിൽ നിന്നും ദിനവും ലോഡ് കണക്കിന് പച്ചക്കറികളാണ് ജില്ലയിലെത്തുന്നത് .ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കർണ്ണാടക ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഭാഗമായി ഏഴര ടൺ ഭക്ഷ്യസാധനങ്ങളാണ് ജില്ലയിലെത്തിച്ചത് .അരിയും പച്ചക്കറികളും പാൽ ഉൽപ്പന്നങ്ങളുമായി നൂറ് കണക്കിന് വിഭങ്ങളാണ് സമാഹരിച്ചത്. സമാഹരിച്ച വസ്തുക്കൾ കർണ്ണാടക ടൂറിസ്റ്റ് വകുപ്പിന്റെ വാഹനത്തിൽ തികച്ചും സനജന്യമായാണ് ജില്ലയിലെത്തിച്ചത്.തമിഴ്നാട് എരുമാട് താളൂർ പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികളും   സഹായവുമായെത്തി. ഇരുന്നൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി 25000 പേരാണ് ക്യാമ്പിലുള്ളത്. ഇവർക്കായി ഏഴര ടൺ അരിയും ഭക്ഷ്യധാന്യങ്ങളും  മറ്റ് സാധനങ്ങളും  വേണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *