മോഡി സർക്കാർ കോർപ്പറേറ്റുകൾക്ക് രാജ്യത്തെ പണയം വെയ്ക്കുന്നു.ജെ.ഉദയഭാനു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: നരേന്ദ്രമോഡി സർക്കാർ അധികാരത്തിൽ വന്നതിശേഷം രാജ്യത്തെ തൊഴിലെടുക്കുന്ന ജനങ്ങളുടെ ജീവനോപാധി തകർക്കുന്ന നയസമീപനമാണ് സ്വീകരിക്കുന്നതെന്നും കോർപ്പറേറ്റുകൾക്ക് അടിയവെയ്ക്കുകയാണന്നും രാജ്യത്ത് തൊഴിലില്ലായ്മ രുക്ഷമായിക്കൊണ്ടിരിക്കുകയാണന്നും  വ്യവസായ സ്ഥാപനങ്ങൾ അടച്ചുപുട്ടൽ ഭീഷണി നേരിടുകയാണന്നും തൊഴിൽ സംരക്ഷണം ഉറപ്പുവരുത്താതെ കരാർ വ്യവസ്ഥയിൽ തൊഴിലാളികളെ നിയമിക്കുന്ന സ്ഥിതി പൊതുമേഖലാ സ്ഥാപനങ്ങളിൽ കുടി വരികയാണന്നും എഐടിയുസി സംസ്ഥാന പ്രസിഡന്റ്‌ ജെ.ഉദയഭാനു തലപ്പുഴയിൽ പറഞ്ഞു. തലപ്പുഴയിൽ സംയുക്ത ട്രേഡ് യൂണിയൻ ദ്വിദിന ദേശീയപണിമുടക്കിന്റെ ഭാഗമായുള്ള ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി നയിക്കുന്ന വാഹന പ്രചരണജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നോട്ട് നിരോധനം, ജി എസ് ടി നടപ്പിലാക്കിയ നടപടി നവലിബറൽ സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധി രാജ്യത്തെ തകർച്ചയിലേക്ക് നയിക്കുകയാണ്.പ്രതിരോധം, ഉൽപ്പാദനം, പൊതുമേഖലാ ബാങ്കുകൾ, റെയിൽവേ, എണ്ണ, വൈദ്യുതി, സ്റ്റീൽ, കൽക്കരി തുടങ്ങിയാ പൊതുമേഖലകൾ ഓഹരിവിൽപ്പനയിലുടെ സ്വകാര്യവൽക്കരിക്കയാണ് കേന്ദ്ര സർക്കാർ റോഡ് ഗതാഗത മേഖല പൂർണ്ണമായും സ്വകാര്യവൽക്കരണം ലക്ഷ്യം വെച്ച് മോട്ടോർവാഹനനിയമഭേദഗതി ബിൽ നടപ്പാക്കാൻ ശ്രമിക്കുകയാണ് മോഡി സർക്കാർ.ഇത്തരം തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ കേന്ദ്ര സർക്കാർ തിരുത്തണമെന്നും ജനവരി 8, 9 തിയ്യതികളിൽ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാജേഷ് പി. അധ്യക്ഷത വഹിച്ചു. പി.കെ.മുർത്തി, കെ.വി മോഹനൻ, ഇ.ജെ.ബാബു.ടി.എ.റെജി, സി എച്ച് മാമ്മി, എൻ.ഒ.ദേവസ്സി, കെ.ജി.മനോഹരൻ, പി.പുഷ്പൻ, ജാഥാ ഡയറക്ടർ കെ.സുഗതൻ, ബി രാധകൃഷ്ണപ്പിള്ള, എ.എൻ സലിംകുമാർ, പി.ജെ.അന്റണി, കെ.സജീവൻ എന്നിവർ പ്രസംഗിച്ചു. ജാഥ നാളെ  മേപ്പാടിയിൽ സമാപിക്കും


  ലോക്‌സഭ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാന്‍ ജില്ലയില്‍ രണ്ടായിരത്തോളം സേനാഗംങ്ങള്‍ സജ്ജരായി. തിങ്കളാഴ്ച രാവിലെ തന്നെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പോളിങ് സ്‌റ്റേഷനുകളുടെ നിയന്ത്രണം സേനകളേറ്റെടുത്തു. കേരള പൊലീസിനെ കൂടാതെ ...
Read More
  പുതുതായി വോട്ടര്‍പട്ടികയില്‍ ഇടംനേടിയവരുള്‍പ്പെടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ 13,57,819 വോട്ടര്‍മാര്‍ ഇന്നു പോളിങ് ബൂത്തിലേക്ക്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. കല്‍പ്പറ്റ നിയോജക ...
Read More
മാലിന്യപരിപാലനം: കുട്ടികള്‍ക്ക്പരിശീലനവുമായി 'പെന്‍സില്‍' ക്യാമ്പ് പരിസരശുചിത്വത്തിന് പ്രാധാന്യം നല്‍കി പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തയ്യാറാകാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രംഗത്ത്. ഹരിതകേരളം മിഷന്റെ ഭാഗമായി സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണ ...
Read More
കൽപ്പറ്റ: ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിൽ തകരാർ കണ്ടതിനെ തുടർന്ന് പോളിംഗ് വൈകിയെങ്കിലും  വയനാട്ടിൽ രാവിലെ നല്ല നിലയിൽ വോട്ടിംഗ് പുരോഗമിക്കുകയാണ്. ആദ്യ മൂന്ന് മണിക്കൂറിൽ വയനാട് ലോക്സഭാ ...
Read More
മാനന്തവാടി: പോളിംഗ് ബൂത്തിൽ വോട്ടു് ചെയ്യാൻ വരിയിൽ നിന്ന യുവതി കുഴഞ്ഞു വീണു. വയനാട് പാർലമെന്റ് മണ്ഡലത്തിലെ മാനന്തവാടി നിയോജക മണ്ഡലത്തിൽ വെള്ളമുണ്ട ഗവ: മോഡൽ ഹയർ ...
Read More
 കൽപ്പറ്റ: കേരളത്തിൽ എൽ.ഡി എഫിന്ന് പിന്തുണ നൽകാൻ തീരുമാനിച്ചതിൽ ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറി.  മുൻ സോഷ്യൽ മീഡിയ എഡിറ്റർ   മുനീർ  അടക്കം നിരവധി പേർ  രാജിവച്ചു. കേരളത്തിൽ ...
Read More
ലോക്‌സഭ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാന്‍ ജില്ലയില്‍ രണ്ടായിരത്തോളം സേനാഗംങ്ങള്‍ സജ്ജരായി. ഇന്ന് രാവിലെ തന്നെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പോളിങ് സ്‌റ്റേഷനുകളുടെ നിയന്ത്രണം സേനകളേറ്റെടുത്തു. കേരള പൊലീസിനെ കൂടാതെ തമിഴ്‌നാട് ...
Read More
.കൽപ്പറ്റ: ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും പങ്കാളികാവുന്നു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം എല്ലാ ഹോട്ടലുകളിലും തിരഞ്ഞെടുപ്പ് ദിവസം ഭക്ഷണത്തിന് പത്ത് ശതമാനം കിഴിവ് നൽകും ...
Read More
തൊവരിമല ഭൂമിയിൽ  അവകാശം സ്ഥാപിച്ചഭൂസമരസമിതിക്ക് സി.പി.ഐ. എം. എൽ. റെഡ്സ്റ്റാർ  വയനാട് ജില്ല കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ചരിത്രമുറങ്ങുന്ന തൊവരിമലയിൽ അവകാശം സ്ഥാപിച്ച ഭൂസമരസമിതിക്ക്   സി.പി.ഐ. എം. എൽ. റെഡ്സ്റ്റാർ വയനാട് ജില്ലാക്കമ്മിറ്റിയുടെ അഭിവാദ്യങ്ങളർപ്പിച്ചു ...
Read More
കണ്ണൂർ സർവ്വകലശാല മാനന്തവാടി ക്യാമ്പസിൽ എം. എ. ട്രൈബൽ ആന്റ് റൂറൽ സ്റ്റഡിസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 45% ത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.  നിലവിൽ ...
Read More

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *