November 7, 2026

സമൂഹത്തെ ഭിന്നിപ്പിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണം: എൻ.ജി.ഒ അസോസിയേഷൻ.

0
IMG-20190104-WA0213
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സാമൂഹ്യമായും രക്ഷ്ട്രീയമായും വിശ്വാസപരമായും സമൂഹത്തെ ഭിന്നിപ്പിക്കുന്ന നയപരിപാടികളിൽനിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമാശങ്കർ ആവശ്യപ്പെട്ടു. കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സെറ്റോയുടെ നേതൃത്വത്തിൽ ജനവരി 8, 9 തിയതികളിൽ നടക്കുന്ന പണിമുടക്കിനോടനുബന്ധിച്ച് കേരള എൻ ജി ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആഫീസ് പരിസരത്ത് നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം.ബ്രാഞ്ച് പ്രസിഡന്റ് അഷ്റഫ് ഖാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം വി.സി. സത്യൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ്, കെ.റ്റി.ഷാജി, വി.മനോജ്, ടി.അജിത്കുമാർ , സി.ജി. ഷിബു, എം.ജി.അനിൽകുമാർ,എൻ.വി.അഗസ്റ്റിൻ, എം.എ.ബൈജു, ശശികല, മേരി ഡേവിഡ്, എം.എസ്.രാകേഷ്, ജോബിൻ വർഗ്ഗീസ്,  ശിവൻ.പി, അബ്ദുൾ ഗഫുർ, വി.മുരളി, തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *