May 26, 2026

വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് ഫെസ്റ്റോയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.

0
IMG-20190106-WA0006
By ന്യൂസ് വയനാട് ബ്യൂറോ
കെ. ജാഷിദ്
മുട്ടിൽ : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾ തിരുത്തുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കരാർ കാഷ്വൽ നിയമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 8, 9 തീയ്യതികളിൽ നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ പ്രചരണാർത്ഥം മുട്ടിൽ ബസ്റ്റാന്റ് ഓപ്പൺ സ്റ്റേജിൽ ഫെസ്റ്റോയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ധർണ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എൻ.എ വിജയകുമാർ ഉദ്ഘാടനം ചെയ്തു.ഗിരിനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഏ.കെ രാജേഷ് ,കെ.ജി ശാന്തമ്മ എന്നിവർ സംസാരിച്ചു.ധർണക്ക് വിവിധ സംഘടനാ നേതാക്കൾ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *