May 30, 2026

ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

0
IMG-20190106-WA0030
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:: പയ്യംമ്പള്ളി മുട്ടങ്കരയിൽ     ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.   പുൽപ്പള്ളി  സീതാ മൗണ്ട് ചിറക്കപ്പുറത്ത് ബാബു ( 48 ) ആണ് മരിച്ചത്. ഞായറാഴ്ച്ച  ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഉടൻ മാനന്തവാടി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പയ്യമ്പള്ളി മുട്ടങ്കരയിൽ സഹോദരിയുടെ വീട്ടിൽ വിവാഹത്തിന് എത്തിയ ബാബു ഒരു രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ വരികയായിരുന്നു. മൃതദേഹം  ജില്ലാ ആശുപത്രി മോർച്ചറിയിൽ. 



ഭാര്യ: ആശ .മക്കൾ: മനു, അലീന
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *