August 27, 2026

നാടിനെ ദു:ഖത്തിലാഴ്ത്തി അപകട പരമ്പരയുമായി ദുരന്ത ഞായർ: നാല് മരണം

0
IMG-20190106-WA0030-1
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാടിനെ സംബന്ധിച്ച് ദുരന്ത ഞായറായിരുന്നു. രാവിലെ മുതൽ ആരംഭിച്ച അപകട വാർത്തകളിൽ ഒന്നിന് പുറകെ ഒന്നായി മരണവാർത്തയുമെത്തി. രാവിലെ ഏഴരയോടെയാണ് ആദ്യ മരണവാർത്തയെത്തുന്നത്.  കുറുമ്പാല കോട്ടയിലേക്ക് പോകും വഴി പൂതാടിയിൽ പുലർച്ചെ  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ മഹേഷ് ഏഴരയോടെ മരിച്ചു .തൊട്ടുപിന്നാലെ കൽപ്പറ്റയിൽ കെട്ടിടത്തിന്റെ പടിയിൽ നിന്ന് വീണ് മുൻ വെറ്റിറനറി ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ ബാബു മരിച്ചതായി വിവരമെത്തി. അൽപ്പസമയത്തിനകം ചുരത്തിൽ നാലംഗ കുടുംബം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർക്കും പരിക്കേറ്റ വാർത്ത പ്രചരിച്ചു. ഗുരുതരമായി പരിക്കേറ്റ അടിവാരം കൈതപ്പൊയിൽ സ്വദേശി അബ്ദുറഹ്മാൻ വൈകുന്നേരത്തോടെ മരിച്ചു .അതിനിടെയാണ്  പുൽപ്പള്ളി സീതാ മൗണ്ട് സ്വദേശി ബാബു ബൈക്കിൽ സഞ്ചരിക്കവെ പയ്യം മ്പള്ളി മുട്ടങ്കരയിൽ ഉച്ചക്ക് ശേഷം ടൂറിസ്റ്റ് ' ബസിടിച്ച് മരിച്ചത്.

      കഴിഞ്ഞ ഒരാഴ്ചക്കിടെ ദുരന്തങ്ങളുടെ പരമ്പരയാണ് വയനാട്ടിലുണ്ടായത്. കാരക്ക മലയിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചതിന്റെയും അമ്പലവയലിൽ ആംബുലൻസ് ഡ്രൈവർ മരിച്ചതിന്റെയും ദുഃഖം അടങ്ങും മുമ്പാണ് ഞായറാഴ്ചത്തെ അപകട പരമ്പര.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *