November 7, 2026

പ്രകൃതിയെ സ്‌നേഹിച്ച് ഭൂമിയുടെ മുറിവുണക്കാം : കൂട്ടയോട്ടം തിങ്കളാഴ്ച.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

മുണ്ടേരി ജിവിഎച്ച്എസ്എസ് നവതി ആഘോഷം: കൂട്ടയോട്ടം തിങ്കളാഴ്ച

കല്‍പ്പറ്റ:  മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി കൂട്ടയോട്ടം നടത്തുന്നു. പ്രകൃതിയെ സ്‌നേഹിച്ച് ഭൂമിയുടെ മുറിവുണക്കാം എന്ന സന്ദേശവുമായാണ് കൂട്ടയോട്ടം നടത്തുന്നത്. തിങ്കളാഴ്ച  വൈകിട്ട് 3.30 ന് കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്ന് ആരംഭിച്ച് മുണ്ടേരി സ്‌കൂളില്‍ സമാപിക്കും. ജില്ലാ പോലീസ് മേധാവി കറുപ്പ്‌സ്വാമി ഉദ്ഘാടനം ചെയ്യും. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, ജൂണിയര്‍ റെഡ്‌ക്രോസ്, ഗൈഡ്‌സ്, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, നവതി കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *