അധ്യാപക ഭിക്ഷാടന സമരം 14 ന് തുടങ്ങും.

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സമരത്തിന് സഹായ അഭ്യർത്ഥന.. 
പ്രിയമുള്ളവരെ, 
കെ ഇ.ആർ ഭേദഗതി കാരണം നിയമനാംഗീകാരം ലഭിക്കാത്ത ഞങ്ങളുടെ അവസ്ഥ ഇനി ഒരാൾക്ക് പോലും ഉണ്ടാവരുത്. ആയതിനാൽ പൊതുവിദ്യഭ്യാസത്തിന്റെ പ്രധാന കണ്ണിയായ ഞങ്ങൾക്ക് ശമ്പളം നൽകാത്ത നടപടിക്കെതിരെ നടത്തുന്ന ദയനീയ സമരത്തോട്  സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പൊതുവിദ്യഭ്യാസ സംരക്ഷണത്തിന്റെ പ്രധാന കണ്ണിയായ ഞങ്ങൾ മൂന്ന് വർഷമായി കണ്ണീരിലാണ് എന്ന കാര്യവും സൂചിപ്പിക്കുന്നു.
2019 ജനുവരി 14 ന് സെക്രട്രേറ്റിനു മുമ്പിൽ കൂട്ട ഉപവാസം, 14 മുതൽ 21 വരെ അധ്യാപക ഭിക്ഷാടന സമരം ഇവ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മറ്റ് എല്ലാ തൊഴിലുകാർക്കും നൽകുന്ന തൊഴിൽ ഭദ്രത പരിഗണനപോലും എയിഡഡ് അധ്യാപകർക്ക് സർക്കാർ നൽകുന്നില്ല.ഞങ്ങൾ അധ്യാപകർ ആയിപ്പോയി എന്നതുകൊണ്ടും ഒരു ചെറിയ വിഭാഗമായി പോയതുകൊണ്ടും ഞങ്ങളെ ദീർഘകാലത്തെ ക്ലേശകരമായ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ്. എല്ലാരംഗത്തും നവോത്ഥാനത്തിന് മുന്നിൽനിൽക്കുന്ന സർക്കാർ ഞങ്ങളെ മാത്രം പിന്നോട്ട് തള്ളുന്നത് നീതിയല്ല .  ബഹു.വിദ്യാഭ്യാസമന്ത്രി ദീർഘവീക്ഷണമുള്ള ആളായതുകൊണ്ട് ഞങ്ങളെ വിഷമത്തിലേക്ക് തള്ളിവിടാതെ ഈ വർഷമെങ്കിലും ഞങ്ങളുടെ നിയമനാംഗീകാരം പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ബഹു.കോടതിയുടെ കാര്യം പറഞ്ഞു നീട്ടിക്കൊണ്ടുപോകാതെ തന്നെ സർക്കാറിന് കോടതിയുടെ തീരുമാനങ്ങൾ മാറ്റിമറിക്കാൻ കഴിയുമെന്ന് പല സംഭവങ്ങളും തെളിയിച്ചിട്ടുണ്ട്. ഞങ്ങൾക്കുവേണ്ടി ഒരു നിയമം ഉണ്ടാക്കി  ഞങ്ങളെ രക്ഷിച്ചു കൂടെ…. സർക്കാർ – മാനേജ്മെൻറ് ഒത്തുകളിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു .അധ്യാപക സമൂഹത്തിന്റെ ഈ അഭിപ്രായത്തോട് ഒപ്പം പൊതുസമൂഹവും പിൻതുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
 2016 മുതൽ 19 വരെയുള്ള കാലങ്ങളിൽ നിയമിതരായ അധ്യാപക-അനധ്യാപകർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്.പണ്ട് ഗുരുക്കന്മാർക്ക് ഗുരുദക്ഷിണ യാണെങ്കിൽ ഇന്ന് എടുക്കുന്ന ജോലിക്ക് ഉള്ള കൂലി എങ്കിലും തരാൻ സമൂഹം സർക്കാരിനോട് ആവശ്യപ്പെടണം. രക്ഷിതാക്കളും വിദ്യാർത്ഥികളും പൊതുസമൂഹവും ഞങ്ങൾക്കൊപ്പം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇതിൽ പലരും പി.എസ്.സി ലിസ്റ്റിലുണ്ട് 5 വർഷം എടുക്കുന്ന പ്രൊസസ് ആണ് പി.എസ്. സി വഴിയുള്ള നിയമനം. എന്നാൽ ഏതാനും പേർക്ക് മാത്രമാണ് ലഭിക്കുന്നത്, എന്നാൽ 9000 ത്തോളം വരുന്ന എയിഡഡ് സ്ഥാനങ്ങൾ ഉള്ളതുകൊണ്ടാണ്  കൂടുതൽ പേർക്കും തൊഴിൽ ലഭിക്കുന്നത് എന്ന കാര്യം മനസ്സിലാക്കി കൊണ്ട് ഞങ്ങളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജനുവരി 14 മുതൽ 21 വരെ യുള്ള  സമരത്തെ വിജയിപ്പിക്കണമെന്ന് എവരോടും അഭ്യർത്ഥിക്കുന്നു.
(സംസ്ഥാന സമതി,
നിയമനാംഗീകാരം ലഭിക്കാത്ത ജീവനക്കാരുടെ കൂട്ടായ്മ.)


കൽപ്പറ്റ: നഞ്ചന്‍ഗോഡ് – വയനാട്-നിലമ്പൂര്‍ ലിങ്ക് ബാംഗ്ലൂര്‍ – കൊച്ചി റയില്‍ പാത അട്ടിമറിക്കെതിരെ നാളെ  കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നീലഗിരി -വയനാട് എന്‍.എച്ച് ആന്‍ഡ് ...
Read More
കല്‍പ്പറ്റ നഗരത്തിലെ  മത്സ്യമാംസ കച്ചവടക്കാരുടേയും മത്സ്യമാംസ തൊഴിലാളികളുടെയും  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ നേതാക്കാര്‍.വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെയും  യോഗം ...
Read More
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലിയെടുത്ത താല്‍കാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. ആറ് പേരെയാണ് പിരിച്ചുവിട്ടത് . ക്ലീനിംഗ് ജോലികളെടുത്ത നിര്‍ധനരായ മൂന്ന് പേര്‍ അടക്കം ...
Read More
കൽപ്പറ്റ:  പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യമെങ്ങും അനുശോചന യോഗങ്ങളും പരിപാടികളും നടക്കുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഹവിൽദാർ  വി.വി. വസന്തകുമാറിന് കൽപ്പറ്റ നഗരത്തിൽ നൽകിയ ആദരാഞ്ജലി.  ബധിരനും മൂകനുമായ ...
Read More
പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കർഷകർക്ക് വിവിധ ഏജൻസികളുടെ സഹായത്തോടെ ഇരുപത് ലക്ഷത്തിൽ പരം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുവാനും, കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും നേതൃത്വം നൽകിയ  ...
Read More
 മാനന്തവാടി: വയനാട് എഞ്ചിനീയറിംഗ് കോളേജിൽ മൂന്ന് ദിവസങ്ങളിലായി  നടന്ന തൗര്യത്രികം - 2019 യുവചലചിത്ര താരം നീരജ് മാധവ് ഉദ്ഘാടനം ചെയ്തു. നീണ്ട മൂന്ന് വർഷത്തിന് ശേഷമാണ് കോളേജിന്റെ ...
Read More
മറിയക്കുട്ടി  മാനന്തവാടി:  മുതിരേരി ജോസ് കവല മേനാച്ചാരി മറിയക്കുട്ടി (82) നിര്യാതയായി.  മക്കൾ: ഓമന, ജോസ്, ഗ്രേസി, മേരി, ജോയി, മരുമക്കൾ: ജയേഷ്, ജിനു.സംസ്ക്കാരം ഇന്ന്  ഉച്ചക്ക്  2 മണിക്ക് മുതിരേരി ...
Read More
സി.വി.ഷിബു  കൽപ്പറ്റ: പുൽവാമ യിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ  ഹവിൽദാർ വി.വി.  വസന്തകുമാറിന്റെ     മൃതദേഹം കൊണ്ടുവരുന്നത് ഫയർഫോഴ്സിന്റെ  പ്രത്യേക വിമാനത്തിൽ.. കേരളത്തിലെയും തമിഴ്നാട്ടിലെയും നാല്  ജവാന്മാരുടെ മൃതദേഹങ്ങളാണ് ...
Read More
 സിജു വയനാട്. ലക്കിടി: : കാശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വീര ജവാൻ വസന്തകുമാറിന്റെ എൽ.കെ.ജിയിൽ പഠിക്കുന്ന മകൻ അമൃദ്വീപും സഹോദരി അനാമികയും  പിതാവിന്റെ വിയോഗ മറിയാതെ വീട്ടുമുറ്റത്ത്   കൂട്ടുകാരുമൊത്ത് ...
Read More
കൽപ്പറ്റ: കാശ്മീരിൽ   ചാവേറാക്രമണത്തിൽ   വീരമൃത്യു വരിച്ച ധീര ജവാന്‍ ലക്കിടി സ്വദേശി വി.വി വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകളില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍,മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ...
Read More

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *