May 30, 2026

ചുണ്ടേൽ പള്ളിയിൽ ഡോ.ജോസഫ് മാർതോമസിന് സ്വീകരണവും കുഞ്ഞുങ്ങൾക്കുള്ള ചോറൂണും നടത്തി.

0
IMG-20190107-WA0034
By ന്യൂസ് വയനാട് ബ്യൂറോ
അഭിവന്ദ്യ പിതാവിന് സ്വീകരണവും കുഞ്ഞുങ്ങൾക്കുള്ള ചോറൂണും നൽകി
ചുണ്ടേൽ: പ്രധാന തീർത്ഥാടന കേന്ദ്രമായ വയനാട് ചുണ്ടേൽ പള്ളിയിൽ തിരുനാൾ മഹോത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്ന് അഭിവന്ദ്യ പിതാവായ ബത്തേരി രൂപത മെത്രാൻ .റൈറ്റ് റവ.ഡോ.ജോസഫ് മാർതോമസിന്  സ്വീകരണം നൽകി. ചുണ്ടേൽ  പള്ളി വികാരി മാർട്ടിൻ ഇലഞ്ഞിപ്പറമ്പിൽ ,തിരുനാൾ കമ്മിറ്റി കൺവീനർ കെ.എസ് ജോയി ,പാരിഷ് കൗൺസിൽ സെക്രട്ടറി റോബിൻസൻ ആന്റണി, അസിസ്റ്റ് വികാരി അനിൽ ജോസഫ് എന്നിവർ ചേർന്നാണ് സ്വീകരണം നൽകിയത്.തുടർന്ന്  റൈറ്റ് റവ.ഡോ.ജോസഫ് മാർതോമസ് മുഖ്യകാർമ്മികത്വം വഹിച്ചുള്ള ദിവ്യബലിയും നടന്നു. വിശുദ്ധ യൂദാശ്ലീഹായുടെ നടയിൽ  കുഞ്ഞുങ്ങൾക്കുള്ള ചോറൂണും നടത്തി. പ്രളയത്താൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സമർപ്പിച്ചു കൊണ്ടായിരുന്നു ഇന്നത്തെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്.
അഹല്യ ഉണ്ണിപ്രവൻ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *