July 14, 2026

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ യുവജന വർഷ സമാപനവും യുവജന സെമിനാറും നടത്തി

0
IMG-20190107-WA0195
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: : മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ യുവജന വർഷ സമാപനവും യുവജന സെമിനാറും ഇടവകയിലെ കെ.സി.വൈ.എംമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മാനന്തവാടി രൂപത കെ.സി.വൈ.എംമിന്റെ ഇരുപത്തിയഞ്ചാം ജൂബിലി വാർഷികത്തോടനു
ബന്ധിച്ച് ഫാ.ജോണി മലയിൽ, ഇടവക വികാരി സോമിയച്ചൻ, കെ.സി.വൈ.എംമിന്റെ പ്രവർത്തകരായ അരുൺ മാത്യു , ജിനു എന്നിവർ തിരി തെളിച്ചു. കുർബാനയ്ക്ക് ശേഷം ഫാ.ജോണി മലയിൽ ഇടവകയിലെ യുവജനങ്ങൾക്ക് ക്ലാസെടുത്തു. സെമിനാറിനുശേഷം കെ.സി.വൈ.എംമിന്റെ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഇടവകയിലെ തിരുന്നാൾ ദിനത്തിൽ യുവജന ദിനമാണിന്ന്.  ഇടവക മദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യയുടെയും പരിശുദ്ധ മറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സത്തിന് കൊടിയേറുന്നത് 11-ാം തിയ്യതി വെള്ളിയാഴ്ച്ചയാണ്.
(ജിൻസ് തോട്ടുംങ്കര)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *